കൈവരി തകർന്നു കിണറ്റിൽ വീണ വയോധിക മരിച്ചു

നേമം: കൈവരികൾ തകർന്നതിനെ തുടർന്ന് കിണറ്റിൽ വീണ വയോധിക മരിച്ചു. പള്ളിച്ചൽ പ്ലാങ്കാല പാമാംകോട് തച്ചരിക്കോണത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കമ്മ (82) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിക്കായിരുന്നു സംഭവം. തങ്കമ്മയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൻ കരയിൽ നിന്ന് ചെരിപ്പുകൾ കണ്ടെത്തിയത്.

മൃതദേഹം കിണറ്റിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു.നാലടി വ്യാസവും 30 അടി താഴ്ചയുമുള്ള കിണറ്റിലാണ് ഇവർ വീണത്. വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ കൈവരികൾ ഇടിഞ്ഞ് വയോധിക കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജശേഖരൻ നായർ, ഫയർമാൻമാരായ അരുൺകുമാർ, രാഹുൽ എന്നിവർ ചേർന്നാണ് ഇവരെ പുറത്തെടുത്തത്.

മക്കൾ: രവീന്ദ്രൻ, സോമൻ. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - The old woman who fell into the well died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.