ഭോപാൽ: മധ്യപ്രദേശിൽ ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരൻ അമ്മയുടെ കൈകളിൽ കിടന്ന് മരിച്ചു. ജബൽപൂർ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ ജീവൻ കളഞ്ഞത്. അസുഖബാധിതനായ അഞ്ചുവയസുകാരൻ റിഷിയെയും കൊണ്ടാണ് സഞ്ജയ് പാന്ദ്രെയും കുടുംബവും ആശുപത്രിയിലെത്തിയത്. ആശുപത്രിക്കു പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഒരാൾ പോലും കുട്ടിയെ പരിശോധിക്കാൻ തയാറായില്ല. ഒടുവിൽ നിസ്സഹായരായ മാതാപിതാക്കളുടെ കൺമുന്നിൽ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ആരോഗ്യസംവിധാനത്തെ കുറിച്ചുള്ള പരാതികൾ അടിക്കടി വർധിക്കുകയാണ്. തന്റെ ഭാര്യ വ്രതത്തിലായിരുന്നതിനാൽ താമസിച്ചാണ് എത്തിയതെന്നാണ് ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.