ന്യൂഡൽഹി: ഹോട്ടൽമുറിയിൽ സ്ത്രീയെ അടിച്ചുകൊന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 38കാരിയെ അടിച്ചുകൊന്ന കേസിൽ 35കാരനാണ് അറസ്റ്റിലായത്. തന്‍റെ ഫോൺനമ്പർ യുവതി േബ്ലാക്ക് ചെയ്ത അരിശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ ദീപക് യാദവ് പറഞ്ഞു. യുവാവും യുവതിയും വെവ്വേറെ കുടുംബജീവിതം നയിക്കുന്നവരാണെങ്കിലും ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.
വീട്ടുജോലിക്കാരിയായ റാണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. റാണിയുടെ അയൽവാസിയും ഓട്ടോറിക്ഷാഡ്രൈവറുമായ ഗംഗാറാം ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദാസ് പലപ്പോഴായി റാണിയിൽനിന്ന് പണം കടംവാങ്ങിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന റാണിയുടെ ആവശ്യം അംഗീകരിക്കാനും ഇയാൾ തയാറായില്ല. തുടർന്ന് ബന്ധം അവസാനിപ്പിക്കാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാൽ, ദാസ് ഇത് സമ്മതിച്ചില്ല.
കുറച്ച് ആഴ്ചകളായി ദാസിന്‍റെ ഫോൺകാളുകൾ യുവതി എടുക്കാറില്ലായിരുന്നു. പിന്നാലെ ഇയാളുടെ നമ്പർ േബ്ലാക്ക് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം റാണിയെ കണ്ട് ഹോട്ടലിൽ എത്തണമെന്ന് ദാസ് ആവശ്യപ്പെടുകയായിരുന്നു.
'ഉച്ചക്ക് ഒരു മണിയോടെയാണ് ഇവർ ഹോട്ടലിലെത്തിയത്. ദാസിന്‍റെ നമ്പർ േബ്ലാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ വാഗ്വാദം നടക്കുകയായിരുന്നു. വാക്കുതർക്കം മുർച്ഛിച്ചതിനുപിന്നാലെ ഇയാൾ യുവതിയെ നിർദാക്ഷിണ്യം മർദിക്കുകയും അവർ മരിക്കുകയുമായിരുന്നു. ഇവർ തമ്മിൽ തർക്കം നടക്കുന്ന വിവരം രാത്രി പത്തു മണിയോടെ ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുേമ്പാഴേക്കും റാണി മരിച്ചിരുന്നു.'- ഡി.സി.പി പറഞ്ഞു.
ദാസിനെ ഹോട്ടൽമുറിയിൽനിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മുറി വാടകക്ക് നൽകിയതിന് ഹോട്ടൽ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.