മുംബൈ: ബിൽ അടക്കാത്തതിെന തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനെ ആൾക്കൂട്ടം അടിച്ചുകൊന്നു. ഭിവണ്ടി പവർലൂം ടൗണിലാണ് സംഭവം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ സെക്യൂരിറ്റി ഗാർഡായ തുക്കാറം പവാറിനെയാണ് ഒരു കൂട്ടം ഗ്രാമവാസികൾ മർദിച്ചുകൊന്നത്. സംഭവത്തിൽ നിസാംപുര പൊലീസ് കേെസടുത്തു.
ഭിവണ്ടിയിലെ കനേരി ഗ്രാമത്തിലെ കട്ടായിയിലാണ് നാടിനെ നടുക്കിയ സംഭവം. ബില്ലടക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ ശനിയാഴ്ചയാണ് കമ്പനി ജീവനക്കാരോടൊപ്പം സെക്യൂരിറ്റി ഗാർഡ് തുക്കാറം പവാറും പോയത്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെ 10-15 ഗ്രാമവാസികൾ സംഘടിച്ചെത്തി ഇവർക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പവാറിന് ഗുരുതര പരിക്കേറ്റു. ഉടൻ ഭീവണ്ടി ഐ.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് നിസാംപുര പൊലീസ് പറഞ്ഞു.
അതേസമയം, കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് പിതാവിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് തുക്കാറാമിന്‍റെ മകൻ ആരോപിച്ചു. എന്നാൽ, പണമടക്കാത്തവർക്കെതിരെ സ്വീകരിക്കുന്ന സാധാരണ നടപടിയാണ് കനേരിയിലും കൈക്കൊണ്ടതെന്നും അതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും വൈദ്യുതി കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ ചേതൻ ബിജ്‌ലാനി പറഞ്ഞു. അതേസമയം, സ്പെഷ്യൽ ഡ്രൈവുകൾ നടത്തുേമ്പാൾ പോലീസ് സംരക്ഷണം തേടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.