വെഞ്ഞാറമൂട്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പോക്സോ കേസിൽ അറസ്റ്റില്‍. ഇരുളൂര്‍ തോട്ടരികത്ത് കടയില്‍വീട്ടില്‍ മണിലാല്‍, മടവൂര്‍ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തന്‍വീട്ടില്‍ രാജു, സജീവ് എന്നിവരാണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട്ടിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി വെള്ളിയാഴ്ച വൈകീട്ട് സ്കൂള്‍ ബസില്‍ വെള്ളുമണ്ണടിക്കുസമീപം ഇറങ്ങി വീട്ടിലേക്ക് നടന്നുപോകവേയാണ് ആക്രമണ ശ്രമമുണ്ടായത്.
പെണ്‍കുട്ടി ഒറ്റക്ക് നടന്നുവരുന്നത് കണ്ട് ഓട്ടോയില്‍ ഇരുന്ന പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ തടഞ്ഞു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ ഇവര്‍ പിന്തുടര്‍ന്നതോടെ സമീപത്തെ വീട്ടിലേക്ക് കുട്ടി ഓടിക്കയറുകയും വീട്ടുകാരോട് സംഭവം പറയുകയും ചെയ്തു. ഉടനെ തന്നെ വീട്ടുകാര്‍ പുറത്തിറങ്ങി. ഇതോടെ മൂവര്‍ സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വെഞ്ഞാറമൂട് െപാലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് െപാലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.