തിരൂരങ്ങാടി: അപൂർവ രോഗം ബാധിച്ച സഹോദരങ്ങളിൽ മൂന്നാമത്തെയാളും അകാലത്തിൽ മരിച്ചത് നാടിെൻറ നൊമ്പരമായി. വെളിമുക്ക് കയ്യുത്ത്യാലുങ്ങൽ താമസിക്കുന്ന വാൽപറമ്പിൽ അഷ്റഫിെൻറ മകൻ മുഹമ്മദ് ഫവാസ് (17) ആണ് സഹോദരന്മാർക്കു പിറകെ യാത്രയായത്.
വീൽചെയറിൽ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയതിരുന്ന, രണ്ട് വർഷം മുമ്പ് മരിച്ച മുഹമ്മദ് ഫാസിലിെൻറ സഹോദരനാണ്. മറ്റൊരു സഹോദരൻ ഏഴ് വർഷം മുമ്പ് മരിച്ചിരുന്നു.
മൂന്ന് പേർക്കും ശരീര ഭാഗങ്ങൾക്ക് തളർച്ച ബാധിക്കുന്ന മസ്കുലർ ഡിസ്ട്രോപ്പി എന്ന രോഗമായിരുന്നു. വെളിമുക്ക് പാലിയേറ്റീവ് സെൻററിെൻറ സ്നേഹ പരിചരണത്തിലായിരുന്നു മൂന്നുപേരും. പതിനേഴാം വയസ്സിലായിരുന്നു മൂന്ന് പേരുടെയും വിയോഗം. മാതാവ്: ഹഫ്സത്ത് ഇരുമ്പുചോല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.