ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മക്ക: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയയാണ് (58) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടെ മർവയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 10ന് അൽഹിന്ദ്‌ ഹജ്ജ് ഗ്രൂപ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയത്.

പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malappuram native died who came for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.