ബീ​ഫാ​ത്തി​മ

രാത്രി ഉറങ്ങാൻ കിടന്ന വീ​ട്ട​മ്മ വ​യ​ലി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

തേ​ഞ്ഞി​പ്പ​ലം: രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന വീ​ട്ട​മ്മ​യെ വ​യ​ലി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്ക​ൽ ബ​സാ​ർ മാ​വി​ഞ്ചോ​ടി​ലെ പ​രേ​ത​നാ​യ ഓ​ണാ​ട്ട് അ​ത്ത​ൻ കു​ട്ടി​യു​ടെ മ​ക​ൾ ബീ​ഫാ​ത്തി​മ​യെ​യാ​ണ് (60) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​വ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ടി​ന് പ​രി​സ​ര​ത്തെ വ​യ​ലി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി. ഷൈ​ജു സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം കോ​ഴി​പ്പു​റം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. മ​ക​ൾ: ജ​മീ​ല. മ​രു​മ​ക​ൻ: മു​ജീ​ബ് റ​ഹ്​​മാ​ൻ. സ​ഹോ​ദ​ര​ൻ​മാ​ർ: മു​ഹ​മ്മ​ദ് കു​ട്ടി, അ​ബൂ​ബ​ക്ക​ർ.

Tags:    
News Summary - mother died late in the day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.