മലപ്പുറം സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: പനിയും ശ്വാസതടസ്സവും മൂലം രണ്ടാഴ്​ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പിൽ ഹംസയുടെ മകൻ അഷ്‌റഫ്‌ (57) ആണ് മരിച്ചത്. ദമ്മാം സെൻട്രൽ ആശുപത്രിയിലായിരുന്നു മരണം.

കെ.എം.സി.സിയുടെയും ദമ്മാം ഇസ്​ലാമിക്​ സെൻററി​െൻറയും സജീവ പ്രവർത്തകനായിരുന്നു. 35 വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്നു. മൂന്നു വർഷം മുമ്പാണ്​ അവസാനം നാട്ടിൽ പോയി വന്നത്​.

ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ, ഷിബിൽ, ഷെയ്മ. മാതാവ്​: നഫീസ. സഹോദരങ്ങൾ: നാസർ, ഷെരീഫ് (ഇരുവരും ദുബൈ), യഹ്​യ, ഫയാസ് (ഇരുവും ദമ്മാം), ഷമീറ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT