ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ ദരിയയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസിന്റെ (27) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു.
വെള്ളിയാഴ്ച്ച രാത്രി 11:50 ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫാസ്റ്റ് ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കല്ലൻ ഉസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്‌ൽ, ജന്നത്ത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തീകരിച്ചത് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.