മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ഉള്ളണം സ്വദേശി ഹംസക്കോയ കൊണ്ടാണത്ത് (52) ആണ് മരിച്ചത്.

ആന്തരിക രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ജിദ്ദ അനാക്കഷിൽ  വെള്ള വിതരണക്കടയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: റുഖിയ. മക്കൾ: മുഹ്‌സിന, ഫായിസ്, നിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾക്കായി കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT