ഡോ. റിഖിൽ

എം.ബി.ബി.എസ്​ പൂർത്തിയാകാൻ രണ്ട്​ മാസം കൂടി; പണി തീരാത്ത വീട്ടിൽ റിഖിലിന്​ യാത്രാമൊഴി ചൊല്ലി നാട്​

കാരാട് (മലപ്പുറം): രണ്ട് മാസം കൂടി കഴിഞ്ഞാൽ എം.ബി.ബി.എസ് പൂർത്തിയാക്കി എത്തുന്ന ഡോ. റിഖിലിനെ കാത്തിരുന്ന നാട്, തിങ്കളാഴ്ച പണി പൂർത്തിയാവാത്ത വീട്ടിൽ അവന് അന്ത്യ യാത്രാമൊഴി ചൊല്ലിയപ്പോൾ ബാക്കിയായത് ഉറ്റവരുടേയും കുടുംബത്തിന്റെയും ഏറെ കാലത്തെ സ്വപ്നങ്ങൾ. വാഴയൂർ കാരാട് ടി.എം. രവീന്ദ്ര​െൻറ മകൻ ഡോ. റിഖിലി​െൻറ മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല നാടിന് തന്നെ തീരാനഷ്​ടമായി.

വളരെ സാധാരണ കുടുംബത്തിൽനിന്ന് നല്ല മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ റിഖിൽ മെറിറ്റിലാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.

കോഴ്സ് പൂർത്തിയാക്കി രണ്ട് മാസത്തിനകം ഹൗസ് സർജൻസിയും കഴിഞ്ഞ് നാടി​െൻറ അഭിമാനമായി വരുന്നതും കാത്തിരിക്കേയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കോവിഡ് വാർഡിലായിരുന്നു റിഖിലിന്​ ഡ്യൂട്ടി. തിങ്കളാഴ്ച രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന്​ കരുതുന്നു.

നേരത്തെ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രവീന്ദ്രൻ പല ജോലികളും ചെയ്താണ് റിഖിലിനും സഹോദരിക്കും വിദ്യാഭ്യാസം നൽകിയത്. ലക്ഷങ്ങൾ കടം വാങ്ങിയാണെങ്കിലും ഉന്നത വിദ്യാഭ്യാസം നൽകിയ രവീന്ദ്രനും ഭാര്യക്കും രണ്ട് മാസത്തിന് ശേഷം ഡോക്ടറായി തിരിച്ചെത്തുന്ന മകനിലായിരുന്നു എല്ലാ പ്രതീക്ഷയും. ആ പ്രതീക്ഷയാണ് വിധി തകർത്തത്. കോവിഡ് പരിശോധനയും പോസ്​റ്റ്​മോർട്ടവും നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്​കരിച്ചു. മാ​താ​വ്: ല​ത. സ​ഹോ​ദ​രി: അ​ശ്വ​നി.

Tags:    
News Summary - Two more months to complete MBBS; Farewell to Rikhil at his unfinished house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT