കൊളത്തൂർ: വെങ്ങാട് മേലെകുളമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കിഴക്കേപുറത്ത് സൈനുദ്ദീൻ കോയ തങ്ങളുടെ മകൻ ശബാബ് തങ്ങൾ (45) ആണ് ശനിയാഴ്ച പുലർച്ചെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ചത്. നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. 50 അടി താഴ്ചയുള്ള കിണറിലാണ് യുവാവ് വീണത്.
30 അടിയോളം വെള്ളമുണ്ട്. പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ ബാബുരാജെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് ഷിബിൻ, സുജിത്, ഉമ്മർ, സുരേന്ദ്രൻ, ഗോപകുമാർ, മുരളി എന്നിവരും ഉണ്ടായിരുന്നു. മരിച്ച ശബാബ് തങ്ങളുടെ മാതാവ്: കുഞ്ഞിമോൾ ബീവി. ഭാര്യ: മൈമൂനത്ത് ബീവി. മക്കൾ: ഷഹാന ഷെറിൻ, സയ്യിദത്ത് നുഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.