കൃഷി വ്യാപനവും കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പിനായി ബജറ്റിൽ 1698.30 കോടി രൂപ വകയിരുത്തി. ‘കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവത്രണം (കേര)’ പദ്ധതി നടപ്പാക്കും. ചെറുകിട കർഷകർ, ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ വഴി കാലാവസ്ഥക്കനുയോജ്യമായ രീതിയിൽ ഭക്ഷ്യ-കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അഞ്ചുവർഷം കൊണ്ട് 2365 കോടി രൂപ പദ്ധതി വഴി ചെലവിടും. സംസ്ഥാന വിഹിതമുൾപ്പെടെ പുതിയ സാമ്പത്തിക വർഷം 100 കോടി രൂപ വകയിരുത്തി. വിളകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിങ്’ സ്ഥാപിക്കും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.