കൃഷി വ്യാപിപ്പിക്കും; കർഷകർക്ക് മെച്ചപ്പെട്ട വരുമാനം
text_fieldsകൃഷി വ്യാപനവും കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പിനായി ബജറ്റിൽ 1698.30 കോടി രൂപ വകയിരുത്തി. ‘കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവത്രണം (കേര)’ പദ്ധതി നടപ്പാക്കും. ചെറുകിട കർഷകർ, ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ വഴി കാലാവസ്ഥക്കനുയോജ്യമായ രീതിയിൽ ഭക്ഷ്യ-കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അഞ്ചുവർഷം കൊണ്ട് 2365 കോടി രൂപ പദ്ധതി വഴി ചെലവിടും. സംസ്ഥാന വിഹിതമുൾപ്പെടെ പുതിയ സാമ്പത്തിക വർഷം 100 കോടി രൂപ വകയിരുത്തി. വിളകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിങ്’ സ്ഥാപിക്കും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ അനുവദിച്ചു.
- വിളപരിപാലന മേഖല- 535.90 കോടി
- നെല്ലുൽപാദക കാർഷിക ആവാസ യൂനിറ്റുകൾ- 93.60 കോടി
- വിഷരഹിത പച്ചക്കറികൃഷി വികസന പദ്ധതികൾ- 78.45 കോടി
- നാളികേര വികസന പദ്ധതികൾ- 65 കോടി
- സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹനം- 4.60 കോടി
- ഫലവർഗ കൃഷി വിപുലീകരണം- 18.92 കോടി
- വിള ആരോഗ്യപരിപാലന പരിപാടികൾ- 13 കോടി
- ഫാം യന്ത്രവത്കരണ സഹായ പദ്ധതികൾ- 16.95 കോടി
- കുട്ടനാട്ടിലെ പാടശേഖര വികസന പദ്ധതികൾ- 36 കോടി
- കൃഷി ഉന്നതി യോജന- 77 കോടി
- കാർഷികോൽപന്നങ്ങളുടെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കൽ -43.90 കോടി
- കാർഷിക സർവകലാശാല ഗവേഷണ പ്രവർത്തനങ്ങൾ- 75 കോടി
- മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ 83.99 കോടി
- മൃഗ സംരക്ഷണമേഖലയിൽ ആകെ ചെലവിടുന്നത്- 277.14 കോടി
- മൃഗ സംരക്ഷണ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങൾ- 82.50 കോടി
- വെറ്ററിനറി സർവകലാശാല- 57 കോടി
- മൃഗചികിത്സാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തൽ- 32.18 കോടി
- കേരള ഫീഡ്സ്- 16.20 കോടി
- ‘മൃഗസംരക്ഷണ സേവനങ്ങൾ വീട്ടുപടിക്കൽ’ പദ്ധതി- 17 കോടി
- മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇന്ത്യ ലിമിറ്റഡ്- 17.14 കോടി
- ക്ഷീര സഹകരണ സംഘങ്ങൾക്ക് സഹായം- 22.55 കോടി
- റൂറൽ ഡെയറി എക്സ്റ്റൻഷൻ ആൻഡ് ഫാം അഡ്വൈസറി സർവിസ്- 11.40 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.