തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ.
''കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും, ഇന്ത്യ വേേണാ, ചൈന വേണോ എന്ന സംശയം തീർക്കാനും, പോളിറ്റ് ബ്യൂറോ അംഗം എസ്.ആർ.പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആർ.എസ്.എസിൽ വരുന്നതോടെ താങ്കൾക്ക് കഴിയും. ആർ.എസ്.എസ്കാരനായിരുന്നുവെന്ന് എസ്.ആർ.പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എ.കെ.ജി സെൻററിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ളവരും എന്നതാണ് ആർ.എസ്.എസ് കാഴ്ചപ്പാട്'' -ബി.ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസിലെ സർസംഘ്ചാലക് എന്ന് കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചിരുന്നു. സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ കുട്ടിക്കാലത്തെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച് ആർ.എസ്.എസ് മുഖപത്രം 'ജന്മഭൂമി'യിലെ ലേഖനം ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ആരോപണത്തിന് തിരിച്ചടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.