ഭീതിയും അത്ഭുതവും ഇടകലർന്നതാണ് ഒടി വിദ്യ. ശത്രുവിനെ അവരറിയാതെ ‘ഒതുക്കാൻ’ പ്രയോ ഗിക്കുന്നതാണിത്. പ്രധാന മന്ത്രങ്ങൾ ചൊല്ലി, ഒരു ചുള്ളിക്കമ്പ് ഒടിച്ചാൽത്തന്നെ എതിരാള ിയുടെ നട്ടെല്ല് തകരുമത്രേ. പണ്ടെങ്ങോ നിലനിന്നിരുന്നുവെന്ന് കരുതുന്ന ഈ വിദ്യയുടെ വ ർത്തമാനകാല ആസ്ഥാന ഗുരു പുതുപ്പള്ളിക്കാരനായ ഉമ്മൻ ചാണ്ടിയാണ്. പണ്ടേക്കു പണ്ടേ ഇത്ത രം തന്ത്രങ്ങളുടെയും വിദ്യകളുടെയും വിഹാര ഭൂമിയായിരുന്നു പുതുപ്പള്ളിയെന്നാണ് ചരി ത്ര ഗ്രന്ഥങ്ങൾ പറയുന്നത്.
ശത്രുസംഹാരത്തിന് മാൻപേടയായും കുതിരയായും കാട്ടുപോത്തായുമൊക്കെ മിന്നൽപ്പിണർ പോലെ പ്രത്യക്ഷപ്പെടാനും നൊടിയിടയിൽ ലക്ഷ്യം നേടാനും ഉമ്മൻ ചാണ്ടിയോളം വൈഭവമുള്ളവർ ആരുമില്ല. കെ.എസ്.യു ക്കാലം മുതൽ തന്നെ ചില്ലറ വിദ്യകൾ തുടങ്ങിയിരുന്നുവെങ്കിലും ഒടിവിദ്യയുടെ മറുകര കണ്ട കെ. കരുണാകരനെ നിലംപരിശ്ശാക്കിക്കൊണ്ടാണ് പട്ടും വളയും കരസ്ഥമാക്കിയത്.
അടുത്ത പ്രയോഗം രാഷ്ട്രീയ എഴുത്തും വായനയും പഠിപ്പിച്ച ഗുരു എ.കെ. ആൻറണിയോടായിരുന്നു. കോഴിയെ പറത്തും പോലെ, ഇവരെ രണ്ടു പേരെയും നിന്നനിൽപിന് ഡൽഹിക്ക് പറപ്പിച്ചു. കരുണാകരനെതിരായ വിദ്യ പ്രയോഗിക്കാൻ ആൻറണി ടോർച്ചടിച്ചു കൊടുത്തെങ്കിലും ആൻറണിക്കെതിരെ എല്ലാം ഒറ്റക്കാണ് ചെയ്തത്.
സ്വയം വേഷം മാറുന്നതുപോലെ, നിന്നനിൽപിൽ എതിരാളികളെ അപ്രത്യക്ഷരാക്കാനുള്ള അതീന്ദ്രിയ വിദ്യയും കൈയിലുണ്ട്. സോളാർ വിഷയത്തിൽ പിണറായി വിജയെൻറ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് വളഞ്ഞ പതിനായിരങ്ങളെ നിമിഷങ്ങൾകൊണ്ടാണ് അപ്രത്യക്ഷരാക്കിയത്.
വി.എം. സുധീരൻ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും ഈ വിദ്യയിൽ രക്തം വാർന്നവരാണ്. കരുണാകരനെയും ആൻറണിയെയും ഡൽഹിക്ക് ഓടിച്ചതുപോലെ, ആന്ധ്ര വരെയെങ്കിലും ഉമ്മനെ ഒന്ന് നാടുകടത്താൻ ചെന്നിത്തലയൊക്കെ, പെട്ട പാട് ചില്ലറയല്ല. പക്ഷേ, കടിച്ച പാമ്പിനെക്കൊണ്ട്, വിഷം എടുപ്പിക്കും പോലെ ‘ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനകേന്ദ്രം കേരള’മാണെന്ന് ഒടുവിൽ പറയിപ്പിച്ചു. പോയ മാണിയെ തിരിച്ചുകൊണ്ടുവന്ന് എത്ര നൈസായിട്ടാണ് പി.ജെ. കുര്യനെ വെട്ടിയത്.
എന്തിന്, സാക്ഷാൽ സോണിയയെയും രാഹുലിനെയും വരെ വിറപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോക്സഭാ സ്ഥാനാർഥി നിർണയത്തിൽ വരെ അതു കണ്ടതാണ്. ഉമ്മൻ പേടി കൊണ്ടാണ് പിറകിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ രാഹുൽ എപ്പോഴും മുന്നിലേക്ക് പിടിച്ചുനിർത്തുന്നത്. ഉമ്മൻ വിദ്യയിൽ പിൻ വിദ്യ എന്നൊന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു കൊടുത്തു കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.