തോ​മ​സ്​ ചാ​ണ്ടി​ക്ക്​ ഇ​ത്​ നി​യോ​ഗം

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയിൽ അംഗമായി കുവൈത്ത് ചാണ്ടിയെന്ന തോമസ് ചാണ്ടി കടന്നുവരുേമ്പാൾ അതൊരു നിയോഗം. ഒരിക്കൽ ചുണ്ടിനും കപ്പിനുമിടയിൽ വഴുതിപ്പോയ സ്ഥാനലബ്ധി മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും തേടിയെത്തുകയാണ്.

1947 ആഗസ്റ്റ് 29ന് കുട്ടനാട് താലൂക്കിലെ ചേന്നങ്കരിയിൽ കർഷകപ്രമുഖനായ വി.സി. തോമസി​െൻറയും ഏലിയാമ്മയുെടയും മകനായാണ് ജനനം. ആലപ്പുഴ ലിയോ തേർട്ടീന്ത്  ഹൈസ്കൂളിലെ പഠനശേഷം നേരെ മദിരാശിയിലേക്ക്. അവിടത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെലികമ്യൂണിക്കേഷനിൽനിന്ന് ഡിപ്ലോമ നേടി. സന്ദർശക വിസയിൽ കുവൈത്തിൽ ചെല്ലുന്നത് 1975ൽ. അന്നേ യൂത്ത് കോൺഗ്രസി​െൻറ സജീവ പ്രവർത്തകനാണ്. കെ. കരുണാകരനായിരുന്നു ഇഷ്ടനേതാവ്. കരുണാകരനോടുള്ള വ്യക്തിപരമായ അടുപ്പമാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ വഴിയൊരുക്കിയത്.

2006ൽ കെ. കരുണാകര​െൻറ ഡി.ഐ.സി(കെ) മത്സരിച്ച 17 മണ്ഡലങ്ങളില്‍ തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. പിന്നീട്‌ പാർട്ടി നാഷനലിസ്റ്റ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ (എൻ.സി.പി) ലയിച്ചു. 2011ല്‍ ഇടതുമുന്നണി സ്ഥാനാർഥിയായി രണ്ടാം വിജയം. 2016ൽ ഹാട്രിക് വിജയം ആവർത്തിച്ചപ്പോഴും മന്ത്രിപദം ലഭിച്ചില്ല. അഞ്ചാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ശശീന്ദ്രനുവേണ്ടി മന്ത്രിമോഹത്തിൽ വിട്ടുവീഴ്ചചെയ്തു.

പത്ത് വർഷത്തോളം കുവൈത്തിലെ വിവിധ കമ്പനികളിൽ ജോലിനോക്കിയ തോമസ് ചാണ്ടി പ്രവാസലോകത്ത് അറിയപ്പെടുന്നത് കുവൈത്ത് ചാണ്ടി എന്നാണ്. 1985ൽ യുൈനറ്റഡ് ഇന്ത്യൻ സ്കൂൾ എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച തോമസ് ചാണ്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 6500 വിദ്യാർഥികൾ പഠിക്കുന്ന ഇൗ സി.ബി.എസ്.ഇ സ്കൂളും 4500 വിദ്യാർഥികൾ പഠിക്കുന്ന കുവൈത്തിലെതന്നെ ഇന്ത്യൻ പബ്ലിക് സ്കൂളും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. സൗദിയിൽ ആരംഭിച്ച അൽ അലിയ ഇൻറർനാഷനൽ സ്കൂളിൽ 5000 വിദ്യാർഥികളാണുള്ളത്.

ആയിരത്തിലേറെ അധ്യാപകരും അനവധി മറ്റ് ജീവനക്കാരും ഇൗ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നുണ്ട്. ഇതിനുപുറമെ കുവൈത്തിലെ ഹൈഡൈൻ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളടങ്ങിയ വ്യവസായശൃംഖലയുടെ അധിപനാണ്. നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന ആലപ്പുഴ പുന്നമടക്കായലി‍​െൻറ തീരത്ത് 100 കോടി ചെലവിൽ നിർമിച്ച ലേക് പാലസ് റിസോർട്ടി​െൻറ ഉടമയുമാണ്. ഇദ്ദേഹം ചെയർമനായ ദാവീദ് പുത്ര ചാരിറ്റബിൾ സൊസൈറ്റി രണ്ട് പതിറ്റാണ്ടായി കുട്ടനാട്ടിലെ നിരാലംബരായ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. നിർധന വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും സാമ്പത്തിക സഹായമുൾപ്പെടെ പ്രതിവർഷം 75 ലക്ഷത്തോളം രൂപയാണ് സ്വന്തം വരുമാനത്തിൽനിന്ന് ചെലവഴിക്കുന്നത്.

ചേന്നങ്കരി വടക്കേക്കളം കുടുംബാംഗമായ മേഴ്സി ചാണ്ടിയാണ് ഭാര്യ. കുവൈത്തിലെ സ്കൂളുകളുടെ മേൽനോട്ടം ഇവർക്കാണ്. പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ പ്രഫസറായ ഡോ. ബെറ്റി ലെനി, ലേക് ഷോർ ഹോസ്പിറ്റലിൽ ജനറൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. ടോബി ചാണ്ടി, അമേരിക്കയിൽനിന്ന് ഇൻറർനാഷനൽ ലോയിൽ ബിരുദം നേടി കുൈവത്തിൽ ജോലിചെയ്യുന്ന ടെസി ചാണ്ടി എന്നിവരാണ് മക്കൾ.

ഇരവിപേരൂർ ശങ്കരമംഗളം കുടുംബാംഗവും സയൻറിസ്റ്റുമായ ലെനി മാത്യു, എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോ. അൻസു ടോബി എന്നിവർ മരുമക്കൾ.

 

Tags:    
News Summary - thomas chandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.