സ്മാർട്ടായും വേഗതയിലും മുന്നോട്ട് പോകുന്ന ഈ ലോകത്ത് സ്മാർട്ട് വാച്ച് ഇന്നൊരു അഭിവാജ്യ ഘടകമായിരിക്കുന്നു. നിങ്ങളുടെ സ്ട്രെസ് കുറക്കാനും മുഴുവനായുള്ള മോണിറ്ററിങ്ങിനും സ്മാർട്ട് വാച്ച് ഒരുപാട് സഹായിക്കുന്നതാണ്. നിങ്ങൾക്ക് ഇന്നും ഒരു സ്മാർട്ട് വാച്ചില്ലെങ്കിൽ നിലവിൽ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരമാണുള്ളത്. ആമസോണിൽ മികച്ച ഡീലുകൾക്ക് ലഭിക്കുന്ന സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബ്ലൂടൂത്ത് കാളിങ്, മെസേജ് നോട്ടിഫിക്കേഷൻ, ഹെൽത്ത് ട്രാക്കിങ് ഫിച്ചറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നോയിസിന്‍റെ ഈ സ്മാർട്ട് വാച്ച്. മോശമല്ലാത്ത ഉപയോഗിക്കാൻ എളുപ്പമുള്ള ഡിസൈനാണ് ഇതിന്‍റേത്. വിശ്വസിക്കാൻ സാധിക്കുന്ന, അതുപോലെ സ്റ്റൈലിഷുമായ സ്മാർട്ട് വാച്ചുകൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. എന്നൽ കുറച്ച് ബൾക്കി സൈസാണെന്നുള്ളത് ഭാരം കൂട്ടുന്നതാണ്. അത് താത്പര്യമില്ലാത്തവർക്ക് ഇത് നല്ല ഓപ്ഷനായിരിക്കില്ല എന്നും സൂചിപ്പിക്കുന്നു.
1.91 ഇഞ്ച് വലുപ്പമുള്ള എച്ച്.ഡി ഡിസ്പ്ലേയുള്ള ഈ സ്മാർട്ട് വാച്ച് അഡ്വാൻസ്ഡ് ബ്ലൂട്ടൂത്ത് കാളിങ്ങ് നൽകുന്നുണ്ട്. കോൾ ചെയ്യുമ്പോൾ വ്യക്തമായ സംഭാഷണങ്ങൾ നടക്കുവാൻ വേണ്ടി ഇ.എൻ.എക്സ് ടെക്നോളജി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ലുക്കിലെത്തുന്ന ഈ വാച്ച് ഫിറ്റ്നസിനൊപ്പം സ്റ്റൈലിനും വേണ്ടി ഉപയോഗിക്കാവുന്നതാണ്.
1.43 ഇഞ്ച് വലുപ്പമുള്ള അമോൾഡ് ഡിസ്പ്ലേയാണ് ഇതിന്‍റേത്. 100 ഓളം വാച്ച് ഫേസസ് ഇതിനുണ്ടെനുള്ളത് വാച്ചിനെ ഡൈനാമിക്കാക്കുന്നു. ഹെൽത്ത് മോണിറ്ററിങ്ങാണ് ഈ സ്മാർട്ട് വാച്ചിന്‍റെയും പ്രധാന ആകർഷണം ബ്ലൂട്ടൂത്ത് കാളിങ് ഓപ്ഷൻ, ക്വിക്ക് ഡയൽ ഓപ്ഷൻ, സോഷ്യൽ മീഡിയ ക്യൂ ആർ കോഡ്, എന്നിവയെല്ലാം ആ വാച്ചിന്‍റെ ഫീച്ചറുകളാണ്.
എല്ലം ചെയ്യാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് ആണ് നോക്കുന്നതെങ്കിൽ ഏറ്റവും മികച്ച ഓപ്ഷനാണ് ഫയർബോൾട്ട് 4G പ്രോ. 2.02 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡിസ്പ്ലേയോടൊപ്പം 4G നാനോ സിം സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് വാച്ചാണിത്. കാൾ ചെയ്യാനും അത് പോലെ ജി.പി.എസ്സുമെല്ലാം ഒരുപോലെ തന്നെ ഇതിൽ നിന്നും ഉപയോഗിക്കാവുന്നതാണ്. മൾട്ടിപ്പിൾ സ്പോർട്ട്സ് മോഡും സമഗ്രമായ ഹെൽത്ത് മോണിറ്ററങ്ങും ഇത് മികച്ചതാക്കുന്നു.
അഡ്വാൻസ്ഡ് ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ബ്രൈറ്റ്നസ് കണ്ട്രോൾ, മാറ്റുവാൻ സാധിക്കുന്ന വാച്ച് ഫേസ് എന്നിവയെല്ലാമാണ് പ്രധാന ഫീച്ചറുകൾ. വളരെ വൈബ്രൻഡായുള്ള വാച്ച് പ്രേമികൾക്കും ഫിറ്റ്നസ് പ്രേമികൾക്കും ഇഷ്ടമാകുന്ന രീതിയിലുള്ള ഡിസൈനാണ് നോയിസ് പൾസ് 2 മാക്സ് സ്മാർട്ട് വാച്ച്.
1.96 ഇഞ്ച് വലുപ്പമുള്ള അമോൾഡ് ഡിസ്പ്ലേയാണ് ഇന്ന് ഇതിന്‍റെ മുന്നിലുള്ളത്. വാട്ടർ റെസിസ്റ്റന്‍റ് ഉൾപ്പടെ ഒരുപാട് മികച്ച ഫീച്ചറുകൾ ഈ വാച്ചിൽ ഉൾപ്പെടുന്നുണ്ട്. ഒരുപാട് സ്പോർട്ട് മോഡുകൾ ലഭ്യമായതിനാൽ തന്നെ സ്റ്റൈലിനൊപ്പം തന്നെ മികച്ച ഫിറ്റ്നസ് മോണിറ്ററിങ്ങും നടക്കുന്ന വാച്ചാണ് ഇത്.
1,.96 ഇഞ്ചിലുള്ള ടി.എഫ്.ടി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിന്‍റേത്. ഒന്നിൽ കൂടുതൽ സ്പോർട്ട് ട്രാക്കറുകൾ ഇതിൽ ലഭിക്കുന്നതാണ്. 230ആണ് ഇതിന്‍റെ ബാറ്ററി കപ്പാസിറ്റി. 500നിറ്റ്സ് ബ്രൈറ്റ്നസ്, സ്ലീപ്പ്, ഹെൽത്ത്, സ്ട്രെസ് മാനേജ്മെന്‍റ് എന്നിവയുടെയെല്ലാം മോണിറ്ററിങ് ഈ സ്മാർട്ട് വാച്ചിന്‍റേ ഫിച്ചറുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.