ന്യൂഡൽഹി: 2019 ലോകകപ്പിെൻറ ട്രയൽ റൺ എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് പരിസമാപ്തികുറിക്കുേമ്പാൾ ഇന്ത്യൻ ക്യാമ്പിൽ സർവവും ശുഭം. ലോക ചാമ്പ്യന്മാർക്കെതിരെ ഒരുപിടി റെക്കോഡുകളുമായാണ് ലോകമാമാങ്കത്തിലേക്ക് ഇന്ത്യൻ ടീം ഒരുപടികൂടി അടുത്തിരിക്കുന്നത്. അടുത്തകാലത്തൊന്നും ഇത്രയേറെ ആത്മവിശ്വാസത്തോടെ ഇന്ത്യൻ ടീം ഒാസീസിനെതിരായ പരമ്പര അവസാനിപ്പിച്ചിട്ടുണ്ടാവില്ല. മറുവശത്ത് ആസ്ട്രേലിയയാവെട്ട, ആശങ്കയും നിരാശയും ബാക്കിയാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്.
ഒാപണിങ് മുതൽ എട്ടാം നമ്പർ വരെയുള്ള ബാറ്റ്സ്മാന്മാർ കഴിവ് തെളിയിക്കാൻ മത്സരിച്ച പരമ്പരയാണ് കഴിഞ്ഞുപോയത്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യക്ക് ലഭിച്ച ഏറ്റവും സ്ഥിരതയുള്ള ഒാപണിങ് സംഘമാണ് തങ്ങളെന്ന് രോഹിത്-രഹാനെ-ശിഖർ ധവാൻ കൂട്ടുകെട്ടുകൾ തെളിയിച്ചുകഴിഞ്ഞു. കണക്കുകളിൽ ഇക്കാര്യം വ്യക്തമാണ്. ഇൗ വർഷം ഇന്ത്യ കളിച്ച 28 ഇന്നിങ്സുകളിൽ എട്ടിലും ഒാപണർമാർ സെഞ്ച്വറി കൂട്ടുകെെട്ടാരുക്കി. 2007ലും 2002ലും ഇന്ത്യതന്നെ കുറിച്ച ഏഴു സെഞ്ച്വറി കൂട്ടുകെട്ടിെൻറ െറക്കോഡാണ് തിരുത്തിയെഴുതിയത്. ഇൗ വർഷം തികച്ച എട്ടു സെഞ്ച്വറിയിൽ മൂന്നും കഴിഞ്ഞ പരമ്പരയിലായിരുന്നു. ആദ്യ രണ്ട് ഏകദിനത്തിലും ഒാപണർമാർ പതറിയെങ്കിലും അവസാന മൂന്നു കളിയിലും രോഹിത്-രഹാനെ സഖ്യം സെഞ്ച്വറി കൂെട്ടാരുക്കി. മൂന്നാം നമ്പറിലിറങ്ങിയ കോഹ്ലി മുതൽ ഹർദിക് പാണ്ഡ്യ, കേദാർ ജാദവ്, എം.എസ്. ധോണി വരെയുള്ളവർ സ്ഥിരതയായ പ്രകടനം കാഴ്ചവെച്ചു. മനീഷ് പാണ്ഡെ മാത്രമാണ് ഇതിന് അപവാദം. പാണ്ഡെയെ സൈഡ് ബെഞ്ചിലിരുത്തിയാലും ശിഖർ ധവാൻ, ലോകേഷ് രാഹുൽ തുടങ്ങിയവരുടെ നിര കാത്തുനിൽക്കുന്നതിനാൽ ഇന്ത്യക്ക് ആശങ്കയുടെ കാര്യമേയില്ല. ഇർഫാൻ പത്താനുശേഷം പേസ് ബൗളിങ് ഒാൾറൗണ്ടറെ തിരഞ്ഞ ഇന്ത്യക്ക് കിട്ടിയ നിധിയാണ് ഹർദിക് പാണ്ഡ്യ.
ഒാസീസിനെതിരായ പരമ്പരയിൽ സ്പിന്നായിരുന്നു ഇന്ത്യയുടെ കരുത്ത്. യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പേട്ടൽ എന്നിവർ ചേർന്ന് 18 ഒാസീസ് വിക്കറ്റാണ് വീഴ്ത്തിയത്. മറുവശത്ത് ഒാസീസ് സ്പിന്നർമാർക്ക് ആറ് വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂ. അശ്വിനും ജദേജയുമില്ലെങ്കിലും ഇന്ത്യയുടെ സ്പിൻ ഡിപ്പാർട്മെൻറ് സുരക്ഷിതമാണെന്ന് ഇവർ തെളിയിച്ചത് ഇൗ പരമ്പരയിലൂടെയാണ്. പേസ് ബൗളിങ്ങിൽ മുഹമ്മദ് ഷമിക്ക് ഒരു മത്സരത്തിൽ അവസരം നൽകിയെങ്കിലും മുതലാക്കാനായില്ല.
നല്ല നിലയിൽനിന്ന് തകർന്നടിയുന്ന സ്വഭാവമില്ലാത്ത ടീമായിരുന്നു ആസ്ട്രേലിയ. ഇൗ പരമ്പരയിലെ നാലു മത്സരങ്ങളിലും ഒാസീസ് തകർന്നത് വേഗത്തിലായിരുന്നു. രണ്ടാം ഏകദിനത്തിൽ 138ന് നാല് എന്ന നിലയിൽനിന്നാണ് 202ന് പുറത്തായത്. മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റിന് 224 എന്ന നിലയിൽനിന്ന് ആറിന് 293ലെത്തി. നാലാമത്തെ കളിയിൽ ഒാപണർമാർ 231 റൺസിെൻറ കൂട്ടുകെെട്ടാരുക്കിയിരുന്നു. എന്നാൽ, 370 റൺസെങ്കിലുമെടുക്കുമെന്ന് കരുതിയ ഒാസീസ് ഇന്നിങ്സ് 334ൽ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിൽ നാലിന് 205 എന്ന നിലയിൽനിന്ന് ഒമ്പതിന് 242 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി. ഒാസീസ് ബൗളർമാരുടേതും നിരാശയുളവാക്കുന്ന പ്രകടനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.