ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് കളിക്കാനുള്ള വഴികൾ!

ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് കളിക്കാനുള്ള വഴികൾ!

കളിച്ച ആറ് മത്സരത്തിൽ അഞ്ചെണ്ണവും തോറ്റ് ടൂർണമെന്‍റിൽ നിന്നും പുറത്താകുന്ന തരത്തിലുള്ള പ്രകടനമാണ് ഐ.പി.എൽ 18ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം സി.എസ്.കെക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സി.എസ്.കെയുടെ തോൽവി. പോയിന്‍റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് സി.എസ്.കെ നിലവിൽ.

അഞ്ചെണ്ണം തോറ്റങ്കിലും സി.എസ്.കെക്ക് പ്ലേ ഓഫിൽ കളിക്കാൻ ഇനിയും അവസരമുണ്ട്. സാധാരണ ഗതിയിൽ 16 പോയിന്‍റുള്ള ടീമുകളാണ് പ്ലേ ഓഫിൽ കടക്കുക. എന്നാൽ കഴിഞ്ഞ തവണ 14 പോയിന്‍റുമായി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് പ്രവേശനം നടത്തിയിരുന്നു. ഇതുപോലെ സി.എസ്.ക്കും വേണമെങ്കിൽ പ്ലേ ഓഫിൽ പ്രവേശിക്കാം. എന്നാൽ അടുത്ത മത്സരങ്ങളിലെല്ലാം സി.എസ്.കെക്ക് ജയിച്ചേ മതിയാവു. അതോടൊപ്പം മറ്റ് ടീമുകളുടെ റിസൾട്ടും ആശയിച്ചിരിക്കും സി.എസ്.കെയുടെ മുന്നേറ്റം.

അടുത്ത എല്ലാ മത്സരും സി.എസ്.കെ ജയിച്ചാൽ സി.എസ്.കെക്ക് 18 പോയിന്‍റുമായി പ്ലേ ഓഫിൽ പ്രവേശിക്കാം. ഇനി ആറ് മത്സരം മാത്രമാണ് ജയിക്കുന്നതെങ്കിൽ പോലും സി.എസ്.കെക്ക് 14 പോയിന്‍റ് സ്വന്തമാക്കികൊണ്ട് പ്ലേ ഓഫിൽ പ്രവേശിക്കാം.

അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോർ കുറിച്ച മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 103 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.1 ഓവറിൽ ലക്ഷ്യത്തിലെത്തി.

Tags:    
News Summary - csk still can get into ipl play offs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.