റൺമല കയറി ഇന്ത്യൻ പെൺകൊടികൾ! 603ന് ഡിക്ലയേഡ്; വനിത ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോഡ്

ചെന്നൈ: വനിത ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വമ്പൻ സ്കോറുയർത്തി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ആറിന് 603 എന്ന നിലയിൽ ഇന്നിങ്സ് സ്വയം അവസാനിപ്പിച്ചു.

കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക നാലിന് 263 എന്ന നിലയിലാണ്. നാലിന് 525 എന്ന തലേന്നത്തെ സ്കോറിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻ പ്രീതും വിക്കറ്റ് കീപ്പർ റിച്ച ശർമയും അർധ ശതകം കുറിച്ചു. ഹർമൻപ്രീത് 115 പന്തിൽ 69ഉം റിച്ച 90 പന്തിൽ 86ഉം റൺസെടുത്ത് പുറത്തായി.

ഒന്നാം ദിവസം ഓപണിങ് ബാറ്റർമാരായ ഷെഫാലി വർമയും (205) സ്മൃതി മന്ദാനയും (149) ചേർന്നാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യക്ക് കരുത്തുറ്റ അടിത്തറ പാകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ സുനെ ലുസ് 65 റൺസ് നേടി. മെറിസന്നെ കാപ്പും (69) നാദിനെ ഡി ക്ലർക്കും (27) ആണ് ക്രീസിൽ.

Tags:    
News Summary - India become first team to breach 600 mark in women's Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.