pakistan jersey

യു.എ.ഇ അല്ല ഇന്ത്യ തന്നെ; പാകിസ്​താന്‍റെ ട്വന്‍റി20 ലോകകപ്പ്​ ജഴ്​സി പുറത്തുവിട്ട്​ പി.സി.ബി

ദുബൈ: പാകിസ്താൻ ക്രിക്കറ്റ്​ ടീമിന്‍റെ ട്വന്‍റി20 ലോകകപ്പ്​ ജഴ്​സിയുടെ ചി​ത്രം ചോർന്നത്​ ​വലിയ ചർച്ചയായിരുന്നു. ലോകകപ്പിന്‍റെ ആതിഥേയ രാജ്യമായ ഇന്ത്യയുടെ പേരിന്​ പകരം യു.എ.ഇ എന്ന്​ രേഖപ്പെടുത്തിയ ജഴ്​സിയുടെ ചി​ത്രം ബി.സി.സി.ഐയെ ചൊടിപ്പിച്ചിരുന്നു.

'ഐ.സി.സി മെൻസ്​ വേൾഡ്​കപ്പ്​ യു.എ.ഇ' -എന്ന്​ എഴുതിയ ജഴ്​സിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ്​ കോവിഡ്​ സാഹചര്യത്തിലാണ്​ യു.എ.ഇ, ഒമാൻ രാജ്യങ്ങളിലായി നടത്തുന്നത്​. ഇപ്പോൾ പാക്​ ടീമിന്‍റെ ജഴ്​സി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്​ പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡ്​. യു.എ.ഇ എന്നല്ല ഇന്ത്യ എന്നുതന്നെയാണ്​ ജഴ്​സിയിൽ എഴുതിയിരിക്കുന്നത്​.

പാക്​ ടീമിന്‍റെ മുമ്പുണ്ടായിരുന്ന പച്ച നിറത്തിലുള്ള ജഴ്​സിയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ്​ പുതിയ കിറ്റ്​. ജഴ്​സിയുടെ കോളറിലും സ്ലീവിലും മഞ്ഞ നിറം വരുന്നുണ്ട്​. മധ്യത്തിലായി വെള്ള നിറത്തിൽ പാകിസ്​താൻ എന്ന്​ എഴുതിയിരിക്കുന്നു. നെഞ്ചിന്‍റെ ഇടത്ത്​ സൈഡിൽ പി.സി.ബിയുടെ ലോഗോയും വലത്​ ഭാഗത്ത് 'ഐ.സി.സി മെൻസ്​ വേൾഡ്​കപ്പ്​ ഇന്ത്യ'​ എന്നും എഴുതിയിരിക്കുന്നു.

ഒക്​ടോബർ 17 മുതലാണ്​ ട്വന്‍റി20 ലോകകപ്പ്​ ആരംഭിക്കുന്നത്​. ഒക്​ടോബർ 24ന്​ ദുബൈയിൽ വെച്ചാണ്​ ഇന്ത്യ-പാകിസ്​താൻ മത്സരം.

Tags:    
News Summary - not UAE India on jersey logo PCB unveils Pakistan's ICC Men's T20 World Cup 2021 kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.