ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ രോഹിത് പ​​ങ്കെടുത്തേക്കും

ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ രോഹിത് പ​​ങ്കെടുത്തേക്കും

മും​ബൈ: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ പ​​​​​​​​ങ്കെ​ടു​ത്തേ​ക്കും. ഇ​ന്ത്യ​ൻ ടീം ​പാ​കി​സ്താ​നി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ​നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ക​ളി​ക​ൾ ദു​ബൈ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഫെ​ബ്രു​വ​രി 16നോ 17 ​നോ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തും. 19നാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. എ​ല്ലാ ടീ​മു​ക​ളു​ടെ​യും ക്യാ​പ്റ്റ​ന്മാ​ർ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലു​ണ്ടാ​കും. 29 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​രു ഐ.​സി.​സി ടൂ​ർ​ണ​മെ​ന്റ് പാ​കി​സ്‍താ​നി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കും ശ്രീ​ല​ങ്ക​ക്കു​മൊ​പ്പം 1996ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​താ​യി​രു​ന്നു പാ​കി​സ്താ​നി​ൽ ഒ​ടു​വി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റ്.

ഇ​ന്ത്യ സെ​മി​യി​ലും ഫൈ​ന​ലി​ലു​മെ​ത്തി​യാ​ൽ ആ ​മ​ത്സ​ര​ങ്ങ​ളും ദു​ബൈ​യി​ലേ​ക്ക് മാ​റ്റും. ഇ​ന്ത്യ മു​ന്നേ​റി​യി​ല്ലെ​ങ്കി​ൽ ലാ​ഹോ​റാ​ണ് ഫൈ​ന​ൽ വേ​ദി. ഇ​ന്ത്യ​ക്കും പാ​കി​സ്താ​നും പു​റ​മേ അ​ഫ്ഗാ​നി​സ്താ​ൻ, ഓ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും. ഫെ​ബ്രു​വ​രി 23ന് ​ദു​ബൈ​യി​ൽ​വെ​ച്ചാ​ണ് ഇ​ന്ത്യ- പാ​കി​സ്താ​ൻ പോ​രാ​ട്ടം.   

ഐ.സി.സിയുടെ പാരമ്പര്യം അനുസരിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ പ​ങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ അതിഥേയ രാജ്യത്തുവെച്ച് വാർത്തസമ്മേളനം നടത്തുകയും ഫോട്ടോഷൂട്ടിൽ പ​ങ്കെടുക്കുകയും ചെയ്യും. ഇത്തരത്തിൽ വാർത്താസമ്മേളനത്തിനും ഫോട്ടോഷൂട്ടിനും വേണ്ടിയായിരിക്കും രോഹിത് പാകിസ്താൻ സന്ദർശിക്കുക.

1996ന് ശേഷം ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്. 2027 വരെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാവും നടക്കുക.

ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള നിഷ്പക്ഷ വേദിയായി യു.എ.ഇയെ തെരഞ്ഞെടുത്തുവെന്ന് പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചിരുന്നു. രാഷ്ട്രീയവിവാദങ്ങൾക്കിടെ രോഹിത് പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ അത് ചരിത്ര സന്ദർശനമാവുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - PCB hopeful Rohit Sharma will attend Champions Trophy opening ceremony in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.