വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മഹേന്ദ്ര സിങ്ങ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ക്രിക്കറ്റിന് ഇതുവരെ നൽകിയ സംഭാവനകൾെക്കല്ലാം മോദി ധോണിക്ക് നന്ദി പറഞ്ഞു. 'ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ ചെയ്ത എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി'-നരേന്ദ്ര മോദി ക്യാപ്റ്റൻ കൂളിന് അയച്ച കത്തിൽ പറയുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണി. മൂന്ന് പ്രധാന ഐ.സി.സി ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2007 ലെ ടി 20 ലോകകപ്പ്, 2011 ൽ ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇന്ത്യ ജയിച്ചിട്ടുണ്ട്.
An Artist,Soldier and Sportsperson what they crave for is appreciation, that their hard work and sacrifice is getting noticed and appreciated by everyone.thanks PM @narendramodi for your appreciation and good wishes. pic.twitter.com/T0naCT7mO7
— Mahendra Singh Dhoni (@msdhoni) August 20, 2020
'താങ്കളുടെ ഹെയർ സ്റ്റെലുകൾ പലപ്പോഴും വ്യത്യസ്തമായിരുന്നു. പക്ഷെ വിജയത്തിലും പരാജയത്തിലും താങ്കൾ ശാന്തനായി തല ചരിക്കാതെ ഒരുപോലെ നിലകൊണ്ടു. യുവാക്കൾക്ക് ഇതിൽ വലിയ പാഠങ്ങളുണ്ട്'-മോദി കുറിച്ചു. മൈതാനത്ത് ധോണിയുടെ 16 വർഷത്തെ നീണ്ട യാത്രയെയും മോദി കത്തിൽ അനുസ്മരിച്ചു.
'ലോകത്തിലെ മഹാന്മാരായ ബാറ്റ്സ്മാൻമാരിൽ ഒരാളായി താങ്കളുടെ പേര് ചരിത്രത്തിൽ ഇടംപിടിക്കും, ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളുമാണ് താങ്കൾ'-മോദി കുറിച്ചു. 'ഒരു ചെറിയ പട്ടണത്തിലെ എളിയ തുടക്കത്തിൽ നിന്ന് താങ്കൾ ദേശീയ കായിക രംഗത്തേക്കും പിന്നീട് അന്താരാഷ്ട്ര തലത്തിലും കടന്നുവന്നു. നിങ്ങൾക്കായി ഒരു പേര് ഉണ്ടാക്കി. രാജ്യം ഇതെല്ലാം ഒാർത്ത് അഭിമാനിക്കുന്നു'-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് കത്ത് പിന്നീട് ധോണി ട്വിറ്ററിൽ പങ്കുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.