Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിക്ക്​ കത്തുമായി...

ധോണിക്ക്​ കത്തുമായി മോദി; 'ഇതുവരെ ചെയ്​തതിനെല്ലാം നന്ദി'

text_fields
bookmark_border
ധോണിക്ക്​ കത്തുമായി മോദി; ഇതുവരെ ചെയ്​തതിനെല്ലാം നന്ദി
cancel

വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​ടൻ മഹേന്ദ്ര സിങ്ങ്​ ധോണിക്ക്​ കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ക്രിക്കറ്റിന്​ ഇതുവരെ നൽകിയ സംഭാവനകൾ​െക്കല്ലാം മോദി ധോണിക്ക്​ നന്ദി പറഞ്ഞു. 'ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ ചെയ്ത എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി'-നരേന്ദ്ര മോദി ക്യാപ്റ്റൻ കൂളിന് അയച്ച കത്തിൽ പറയുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്​ ധോണി. മൂന്ന് പ്രധാന ഐ.സി.സി ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ്​ അദ്ദേഹം. 2007 ലെ ടി 20 ലോകകപ്പ്, 2011 ൽ ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവ അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ ഇന്ത്യ ജയിച്ചിട്ടുണ്ട്​.

'താങ്കളുടെ ഹെയർ സ്​റ്റെലുകൾ പലപ്പോഴും വ്യത്യസ്​തമായിരുന്നു. പക്ഷെ വിജയത്തിലും പരാജയത്തിലും താങ്കൾ ശാന്തനായി തല ചരിക്കാതെ ഒരുപോലെ നിലകൊണ്ടു. യുവാക്കൾക്ക്​ ഇതിൽ വലിയ പാഠങ്ങളുണ്ട്​'-മോദി കുറിച്ചു. മൈതാനത്ത് ധോണിയുടെ 16 വർഷത്തെ നീണ്ട യാത്രയെയും മോദി കത്തിൽ അനുസ്​മരിച്ചു.

'ലോകത്തിലെ മഹാന്മാരായ ബാറ്റ്​സ്​മാൻമാരിൽ ഒരാളായി താങ്കളുടെ പേര്​ ചരിത്രത്തിൽ ഇടംപിടിക്കും, ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളും ക്രിക്കറ്റ്​ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളുമാണ് താങ്കൾ'-മോദി കുറിച്ചു. 'ഒരു ചെറിയ പട്ടണത്തിലെ എളിയ തുടക്കത്തിൽ നിന്ന് താങ്കൾ ദേശീയ കായിക രംഗത്തേക്കും പിന്നീട്​ അന്താരാഷ്​ട്ര തലത്തിലും കടന്നുവന്നു. നിങ്ങൾക്കായി ഒരു പേര് ഉണ്ടാക്കി. രാജ്യം ഇതെല്ലാം ഒാർത്ത്​ അഭിമാനിക്കുന്നു'-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാമന്ത്രിക്ക്​ നന്ദി പറഞ്ഞുകൊണ്ട്​ കത്ത്​ പിന്നീട്​ ധോണി ട്വിറ്ററിൽ പങ്കുവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittersports newsletterMahendra sing dhoninrendra modi
Next Story