അഞ്ച് പന്തിൽ അഞ്ച് സിക്സ്! അതും ബെസ്റ്റ് സ്പിന്നറെ; പൊള്ളാർഡിന്‍റെ വെടിക്കെട്ട്

'അഞ്ച് പന്തിൽ അഞ്ച് സിക്സ്! അതും ബെസ്റ്റ് സ്പിന്നറെ'; പൊള്ളാർഡിന്‍റെ വെടിക്കെട്ട്

റാഷിദ് ഖാനെതിരെ ഒരോവറിൽ അഞ്ച് സിക്സറടിച്ച് മുൻ വെസ്റ്റ് ഇൻഡിസ് ക്രിക്കറ്റ് സൂപ്പർതാരം കീറൺ പൊള്ളാർഡ്. ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലാണ് പൊള്ളാർഡ് വിസ്ഫോടനം തീർത്തത്. പൊള്ളാർഡിന്‍റെ സതേൺ ബ്രേവും റാഷിദിന്‍റെ ട്രെന്‍റ് റോക്കറ്റുമേറ്റുമുട്ടിയ മത്സരത്തിൽ ഒടുവിൽ സതേൺ ബ്രേവ് വിജയിക്കുകയായിരുന്നു. 100 പന്തിൽ 127 റൺസായിരുന്നു സതേൺ ബ്രേവിന് വേണ്ടിയിരുന്നുത്. 76 പന്ത് കഴിഞ്ഞപ്പോൾ സ്കോർബോർഡിൽ 78 റൺസ് മാത്രം നേടി സതേൺ ബ്രേവ് പരുങ്ങുകയായിരുന്നു. പിന്നീടായിരുന്നു പൊള്ളാർഡ് റാഷിദിനെതിരെ ആഞ്ഞടിച്ചത്. ഈ കാലത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് അഫ്ഗാനിസ്ഥാൻ ട്വന്റി-20 ക്യാപ്റ്റൻ കൂടെയായ റാഷിദ് ഖാൻ.

ഒരു ഘട്ടത്തിൽ 14 പന്തിൽ ആറ് റൺസ് മാത്രം നേടിക്കൊണ്ട് പതറുകയായിരുന്നു പൊള്ളാർഡ്. എന്നാൽ അടുത്ത അഞ്ച് പന്തിൽ മത്സരത്തിന്‍റെ മൊമന്‍റം മുഴുനായും അദ്ദേഹം മാറ്റി. റാഷിദിനെതിരെയുള്ള ആദ്യ സിക്സർ മിഡ്-വിക്കറ്റിന് മുകളിലൂടെയായിരുന്നു, അടുത്ത രണ്ടെണ്ണം ലോങ്ങ് ഓഫിനും കവറിനും മുകളിലൂടെ പറന്നപ്പോൾ നാലാമത്തേത് വീണ്ടും മിഡ്-വിക്കറ്റിന് മുകളിലൂടെ പായുകയായിരുന്നു. അവസാനത്തേതും അഞ്ചമാത്തേതുമായ സിക്സർ ലോങ്ങ് ഓഫിന് മുകളിൽ കൂടെ പായിച്ച് കൊണ്ട് അദ്ദേഹം ഓവർ തീർക്കുകയായിരുന്നു. 20 പന്തിൽ 40 റൺസാണ് റാഷിദ് വിട്ട് നൽകിയത് അതിൽ 30 റൺസ് പിറന്നത് അവസാന അഞ്ച് പന്തിലും. മത്സരം സതേൺ ബ്രേവിനെ വിജയിപ്പിക്കാനും പൊള്ളാർഡിന്‍റെ ഇന്നിങ്സിന് സാധിച്ചു.



Tags:    
News Summary - pollard hit five sixes in a row against rashid Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.