വിശാഖപട്ടണം: സൺറൈസേഴ്സിന്റെ കരുത്തരായ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി മിച്ചൽ സ്റ്റാർക്കും കുൽദീപ് യാദവും. ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് പുറത്തായി. 3.4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്റ്റാർക്കും നാല് ഓവറിൽ 22 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് ഹൈദരാബാദിനെ വരിഞ്ഞുമുറുക്കിയത്.
41 പന്തിൽ 74 റൺസെടുത്ത അനികെത് വർമയും 19 പന്തിൽ 32 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് ടീമിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡ് 22 റൺസെടുത്ത് പുറത്തായി.
അഭിഷേക് ശർമ (1), ഇഷാൻ കിഷൻ (2), നിതീഷ് കുമാർ റെഡി (0), അഭിനവ് മനോഹർ (4) പാറ്റ് കമ്മിൻസ് (2), വിയാൽ മുൾഡർ (9) ഹർഷൽ പട്ടേൽ (5) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഒരു റൺസെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.