ന്യൂഡൽഹി: ദേശീയ കായിക ചട്ടങ്ങൾ പാലിക്കാത്ത മറ്റൊരു കായിക സംഘടനക്കെതിരെകൂടി കോടതി നടപടി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയെ ഡൽഹി ഹൈകോടതി പുറത്താക്കി. തെരഞ്ഞെടുപ്പ് നടപടികൾ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് നടപടിക്കു കാരണം.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐ.ഒ.എയുടെ പുതിയ സമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 16 ആഴ്ചക്കകം നടത്തണമെന്നും നിർദേശിച്ചു. കാര്യനിർവഹണസമിതിയെ കോടതി നിയോഗിച്ചിട്ടുണ്ട്. ഒളിമ്പ്യന്മാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), അഞ്ജു ബോബി ജോർജ് (അത്ലറ്റിക്സ്), ബൊംബെയ്ല ദേവി (അമ്പെയ്ത്ത്) എന്നിവർ ഇതിന്റെ ഉപദേശകരാണ്. ഒളിമ്പിക് അസോസിയേഷൻ ഭരണസമിതിയെ പുറത്താക്കിയതോടെ സെപ്റ്റംബറിൽ ഗുജറാത്തിൽ നടക്കേണ്ട ദേശീയ ഗെയിംസും അനിശ്ചിതത്വത്തിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.