ഒളിമ്പിക് അസോസിയേഷനെ ഡൽഹി ഹൈകോടതി പുറത്താക്കി
text_fieldsന്യൂഡൽഹി: ദേശീയ കായിക ചട്ടങ്ങൾ പാലിക്കാത്ത മറ്റൊരു കായിക സംഘടനക്കെതിരെകൂടി കോടതി നടപടി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയെ ഡൽഹി ഹൈകോടതി പുറത്താക്കി. തെരഞ്ഞെടുപ്പ് നടപടികൾ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് നടപടിക്കു കാരണം.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐ.ഒ.എയുടെ പുതിയ സമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 16 ആഴ്ചക്കകം നടത്തണമെന്നും നിർദേശിച്ചു. കാര്യനിർവഹണസമിതിയെ കോടതി നിയോഗിച്ചിട്ടുണ്ട്. ഒളിമ്പ്യന്മാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), അഞ്ജു ബോബി ജോർജ് (അത്ലറ്റിക്സ്), ബൊംബെയ്ല ദേവി (അമ്പെയ്ത്ത്) എന്നിവർ ഇതിന്റെ ഉപദേശകരാണ്. ഒളിമ്പിക് അസോസിയേഷൻ ഭരണസമിതിയെ പുറത്താക്കിയതോടെ സെപ്റ്റംബറിൽ ഗുജറാത്തിൽ നടക്കേണ്ട ദേശീയ ഗെയിംസും അനിശ്ചിതത്വത്തിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.