അഹ്മദാബാദ്: പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സം ഇന്ത്യൻതാരം വിരാട് കോഹ്ലിയിൽനിന്ന് പരസ്യമായി ജഴ്സി ഒപ്പിട്ടുവാങ്ങിയതിനെതിരെ മുൻ പാക് നായകൻ വസീം അക്രം.
ബാബറിന് കോഹ്ലിയുടെ ജഴ്സി വേണമെങ്കിൽ അതു ഡ്രസിങ് റൂമിൽവെച്ച് ചോദിക്കാമായിരുന്നെന്ന് അക്രം പാകിസ്താൻ മാധ്യമത്തോടു പറഞ്ഞു.
‘‘കോഹ്ലിയുടെ ജഴ്സി വേണമെന്ന് നിങ്ങളുടെ അമ്മാവന്റെ മകൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു ഗ്രൗണ്ടിൽവെച്ചല്ല ചോദിക്കേണ്ടത്. മത്സരത്തിനുശേഷം ഡ്രസിങ് റൂമിൽവെച്ചു വാങ്ങാം. ആ ചിത്രം കണ്ടപ്പോൾ ഞാൻ ഇങ്ങനെയാണു പറഞ്ഞത്’’ -അക്രം വ്യക്തമാക്കി. ശനിയാഴ്ചത്തെ ഇന്ത്യ-പാകിസ്താൻ മത്സരശേഷമാണ് കാമറകൾക്കു മുന്നിൽ ജഴ്സി കൈമാറിയത്.
ഏഷ്യാകപ്പ് മത്സരശേഷം പാകിസ്താന്റെ ഡ്രസിങ് റൂമിലേക്കു പോയി കോഹ്ലി താരങ്ങളോടു സംസാരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.