ധർമശാല: ആദ്യ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യന്മാർക്ക് ക്രിക്കറ്റ് ലോകകപ്പിൽ ചൊവ്വാഴ്ച രണ്ടാം അങ്കം. ബംഗ്ലാദേശാണ് ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികൾ. അഹ്മദാബാദ് വേദിയായ ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡിനോട് ഒമ്പതു വിക്കറ്റിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇംഗ്ലീഷുകാർക്ക് ചെറിയ ജയമൊന്നും പോരാ. ജോസ് ബട്ലറെയും സംഘത്തെയും 282 റൺസിലേക്കു ചുരുക്കിയ കിവികൾ ഡെവൺ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും ശതകങ്ങളുടെ ബലത്തിൽ 36.2 ഓവറിൽത്തന്നെ ലക്ഷ്യംകണ്ടു.
ഇന്ത്യയിൽ ദീർഘനാളത്തെ ഇടവേളക്കുശേഷം നടക്കുന്ന സമ്പൂർണ പകൽ മത്സരം കൂടിയാണ് ഇന്നത്തേത്. ഹിമാചൽപ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 10.30ന് കളി തുടങ്ങും. ബംഗ്ലാദേശിനെതിരെ വ്യക്തമായ മുൻതൂക്കം ഇംഗ്ലണ്ടിന് കൽപിക്കപ്പെടുമ്പോഴും അട്ടിമറിവീരന്മാരായ ഏഷ്യൻ ടീമിനെ എഴുതിത്തള്ളാനാവാത്ത സ്ഥിതിയാണ്. 36കാരൻ ക്യാപ്റ്റൻ ശാകിബുൽ ഹസന്റെ ഓൾറൗണ്ട് മികവുതന്നെയാണ് ഏറ്റവും വലിയ ഭീഷണി. ആദ്യ കളിയിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസവും കടുവകൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.