ലഖ്നോ: മൂന്ന് കളികളും തോറ്റ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ശ്രീലങ്കക്ക് ഇന്ന് മരണപ്പോരാട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സാണ് എ.ബി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ലങ്കയുടെ എതിരാളികൾ. ഏത് ടീമിനെയും വിറപ്പിക്കാനാകുമെന്നാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഡച്ച് പടയുടെ പോരാട്ടം തെളിയിച്ചത്. മധ്യനിരയിലാണ് നെതർലൻഡ്സിന്റെ ബാറ്റിങ് മികവ്.
മുൻനിരയിലുള്ള വിക്രംജിത് സിങ്ങും മാക്സ് ഒദൗദും കോളിൻ അക്കർമാനും മികച്ച തുടക്കം നൽകാൻ കഴിഞ്ഞിട്ടില്ല. ആൾറൗണ്ടർ ബാസ് ഡി ലീഡ് ബാറ്റിങ്ങിൽകൂടി ഫോമിലാകാനുണ്ട്. ടീമെന്ന നിലയിൽ തിളങ്ങാത്ത ശ്രീലങ്കക്ക് ബൗളിങ്ങാണ് കൂടുതൽ തലവേദന. ബാറ്റർമാർ ആദ്യ രണ്ട് മത്സരത്തിലും 300 റൺസ് പിന്നിട്ടിരുന്നു. ദിൽഷൻ മധുഷങ്ക മാത്രമാണ് ബൗളിങ്ങിൽ ഫോമിലുള്ളത്. ലോകകപ്പിൽ പരസ്പരം അഞ്ച് തവണ ഏറ്റുമുട്ടിയതിലും ലങ്കക്കായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് പിന്തുണയുള്ള പിച്ചാണ് ലഖ്നോയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.