ധർമശാല: ലോകകപ്പിൽ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കക്ക് എതിരാളികൾ നെതർലൻഡ്സ്. ‘ദാവീദും ഗോലിയാത്തും’ തമ്മിലെ മത്സരമായാണ് ഇതിനെ ക്രിക്കറ്റ് ലോകം കാണുന്നതെങ്കിലും ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താൻ അട്ടിമറിച്ച സാഹചര്യത്തിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നവരുമുണ്ട്.
ആദ്യ രണ്ടു കളികളും ജയിച്ച ദക്ഷിണാഫ്രിക്ക നാലു പോയന്റുമായി പട്ടികയിൽ മൂന്നാമതാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാം. അപ്പുറത്ത് ഓറഞ്ചുകുപ്പായക്കാർ പോയന്റൊന്നുമില്ലാതെ താഴെയാണ്. ശ്രീലങ്കയെ 102 റൺസിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്.
പിന്നെ ആസ്ട്രേലിയയെ 134 റൺസിനും തകർത്തു. തകർപ്പൻ ഫോമിലുള്ള ഓപണർ ക്വിന്റൺ ഡി കോക്കാണ് ടെംബ ബാവുമ നയിക്കുന്ന സംഘത്തിന്റെ തുറുപ്പുശീട്ട്. ഓസീസിനെതിരെ ബൗളർമാരും മിന്നി. സ്കോട്ട് എഡ്വേഡ്സ് നേതൃത്വം നൽകുന്ന ഡച്ചുകാരാവട്ടെ പാകിസ്താനോട് 81ഉം ന്യൂസിലൻഡിനോട് 99ഉം റൺസിന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.