മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. മൂന്ന് കളികളിൽ നാല് പോയൻറുള്ള ദക്ഷിണാഫ്രിക്കയും രണ്ട് പോയന്റുള്ള ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ വിജയം ഇരുകൂട്ടർക്കും അത്യാവശ്യമാണ്. ആദ്യ കളിയിൽ ന്യൂസിലൻഡിനോട് തോറ്റ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ചിരുന്നു. മൂന്നാം കളിയിൽ 69 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയായിരുന്നു ഇംഗ്ലണ്ടിന്റേത്.
ശ്രീലങ്കയെയും ആസ്ട്രേലിയയെയും കീഴടക്കിയ ദക്ഷിണാഫ്രിക്ക, പിന്നീട് നെതർലൻഡ്സിനോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് വാംഖഡെ സ്റ്റേഡിയത്തിൽ ഇന്നിറങ്ങുന്നത്. ലോകകപ്പിൽ ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നാല് ജയം ഇംഗ്ലണ്ടിനായിരുന്നു. എന്നാൽ, ഈ ലോകകപ്പിൽ മികച്ച ടീമാണ് ദക്ഷിണാഫ്രിക്കയെങ്കിലും പതിവ് പോലെ പ്രകടനത്തിലെ അസ്ഥിരതയാണ് വലിയ വെല്ലുവിളി. കടലാസിൽ കരുത്തരാണെങ്കിലും ഇംഗ്ലണ്ടിന് ഗംഭീരമായ കളി പുറത്തെടുക്കാനായിട്ടില്ല. സ്റ്റാർ ഓൾ റൗണ്ടറും സഹതാരങ്ങൾക്ക് പ്രചോദനവുമായ ബെൻ സ്റ്റോക്ക്സ് ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. പരിശീലനം നടത്തിയിരുന്നെന്നും സ്റ്റോക്ക്സിന്റെ തിരിച്ചുവരവ് ടീമിന് പുത്തനുണർവേകുമെന്നും ക്യാപ്റ്റൻ ജോസ് ബട് ലർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൻ ഡികോക്, എയ്ഡൻ മാർക്രം, വാൻ ഡെർ ഡ്യുസൻ തുടങ്ങിയ കരുത്തരായ ബാറ്റർമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.