അർബുദം സ്ഥിരീകരിക്കുന്നു, തൊട്ടടുത്ത ദിവസം കരാർ നീട്ടി ഞെട്ടിച്ച് ബയേൺ മ്യൂണിക്; കൈയടിച്ച് ഫുട്ബാൾ ലോകം

മ്യൂണിക്ക്: വംശീയ വിവേചനത്തിന്റെ വാർത്തകളേറെ കേൾക്കാറുള്ള ഫുട്ബാൾ ലോകത്ത് ചിലപ്പോഴെങ്കിലും മാനവികതയുടെ മികച്ച സന്ദേശങ്ങളും ഉയർന്ന് കേൾക്കാറുണ്ട്. അത്തരത്തിലൊരു പത്തരമാറ്റ് സന്ദേശമാണ് ജർമനിയിൽ നിന്ന് കേൾക്കുന്നത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് മനുഷ്യ സ്നേഹത്തിെൻറ വലിയൊരു പാഠം പഠിപ്പിക്കുന്നത്.

ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ 23 കാരി മറിയ ഗ്രോസിന് ( മാല) അർബുദം സ്ഥിരീകരിക്കുന്നത് രണ്ട് ദിവസം മുൻപാണ്.

സമ്മറിൽ കരാർ അവസാനിക്കുന്ന താരത്തിന് ഇനി അനിശ്ചിതകാലത്തേക്ക് കളിക്കളത്തിൽ വിട്ടു നിൽക്കേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് താരത്തെ പോലും ഞെട്ടിച്ചുകൊണ്ട് മാലാ ഗ്രോസിന്റെ കരാർ 2026 ജൂൺ 30 വരെ നീട്ടുന്നത്.

"ഇത്തരം സമയത്ത് മുഴുവൻ ബയേൺ കുടുംബവും ചേർന്ന് മാല ഗ്രോസിനൊപ്പം നിൽക്കുന്നു. വീണ്ടെടുക്കൽ പ്രക്രിയയിൽ ഞങ്ങൾ അവളെ അനുഗമിക്കും. മാലക്ക് ഞങ്ങൾക്ക് നൽകാൻ കഴിയുന്ന എല്ലാ സഹായവും നൽകും"- ബയേൺ ചെയർമാൻ ഹെർബർട്ട് ഹൈനർ കരാർ പുതുക്കിയ ശേഷം പറഞ്ഞത്.

വികാര നിർഭരമായാണ് മാലയും പ്രതികരിച്ചത്. "എനിക്ക് മറികടക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് ഈ രോഗം. പക്ഷേ ഇപ്പോൾ എല്ലാ ഭാഗത്തുനിന്നും എനിക്ക് ലഭിക്കുന്ന സഹായത്താൽ ഞാൻ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."-  മാല ഗ്രോസ് പറഞ്ഞു.

2019-ൽ ബോച്ചുമിൽ നിന്ന് ബയേണിൻ്റെ റിസർവ് ടീമിൽ ചേർന്നത്. 2022-ൽ ഗ്രോസ് ഫസ്റ്റ് ചോയ്‌സ് കീപ്പറായി. സീനിയർ ടീമിനായി 81 മത്സരങ്ങൾ കളിച്ചു. മൂന്ന് ജർമൻ ചാമ്പ്യൻഷിപ്പുകളും ഒരു ജർമൻ സൂപ്പർ കപ്പും നേടി. വനിതാ ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച ബയേണിന് വേണ്ടി ഗ്രോസ് ക്ലീൻ ഷീറ്റ് നിലനിർത്തി.

Tags:    
News Summary - Bayern Munich extend Mala Grohs contract after cancer diagnosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.