കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അക്കാദമിയിലേക്ക് യുവപ്രതിഭകളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17, 18 തീയതികളിൽ നടക്കും. 2011 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ട്രയൽസുകൾ വിവിധ ജില്ലകളിൽനിന്നുള്ള കളിക്കാർക്കായി പ്രത്യേക തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ടി.എം.കെ അരീനയിലാണ് സെലക്ഷൻ ട്രയൽസ്. 17ന് മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള കളിക്കാർക്കും 18ന് കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട്, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽനിന്നുള്ളവർക്കുമാണ് ട്രയൽസ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അക്കാദമിയുടെ സമൂഹമാധ്യമ പേജുകളിൽ നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. യോഗ്യരായ കളിക്കാർക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ഥിരീകരണ ഇ-മെയിൽ നൽകും. സ്ഥിരീകരണ ഇ-മെയിൽ ലഭിച്ച കളിക്കാർക്ക് മാത്രമേ ട്രയൽസ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ രാവിലെ 6.30ന് ട്രയൽസ് വേദിയിൽ റിപ്പോർട്ട് ചെയ്യണം.
പങ്കെടുക്കാൻ എത്തുന്ന കളിക്കാർ ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് (ഒറിജിനൽ), ജനന സർട്ടിഫിക്കറ്റ് (ഒറിജിനൽ) എന്നിവ കൊണ്ടുവരേണ്ടതാണ്. ഏപ്രിൽ 14 വൈകീട്ട് അഞ്ചുവരെ ട്രയൽസിനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.