ഹൈദരാബാദ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം നേടി ന്യൂസിലൻഡ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 99 റൺസിനാണ് കീവീസ് പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണെടുത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സ് 46.3 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 69 റൺസെടുത്ത കോളിൻ അക്കർമാനാണ് നെതർലാൻഡിന്റെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സാൻഡറും മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെൻറിയുമാണ് നെതർലാൻഡ്സ് ബാറ്റിങ് നിരയെ തകർത്തത്.
നേരത്തെ ഓപണർ വിൽ യങ്ങും (70) രചിൻ രവീന്ദ്രയും(51) നായകൻ ടോം ലാഥമും (53) നേടിയ അർധ സെഞ്ച്വറികളുടെ മികവിലാണ് കീവീസ് മികച്ച ടോട്ടലിലേക്കെത്തിയത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോമിലായിരുന്നു. ഓപണർ ഡെവൻ കോൺവേയും (32) ഡാരി മിച്ചലും (48) റൺസെടുത്ത് പുറത്തായി.
ന്യൂസിലാൻഡ് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയിരുന്നു. കീവീസിന്റെ രണ്ടാം ജയവും നെതർലാൻഡിന്റെ രണ്ടാം തോൽവിയുമാണിത്. നെതർലാൻഡ് പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ 81 റൺസിന് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.