ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ ചൊവ്വാഴ്ച ഏഷ്യൻ കരുത്തർ നേർക്കുനേർ. ഇന്നത്തെ രണ്ടാം മത്സരത്തിൽ പാകിസ്താന് ശ്രീലങ്കയാണ് എതിരാളികൾ. മുൻ ചാമ്പ്യന്മാരായ ഇരു ടീമിനെയും സംബന്ധിച്ച് സെമിഫൈനൽ പ്രവേശനം സുഗമമാക്കാൻ ജയം ആവശ്യമാണ്. നെതർലൻഡ്സിനെ 81 റൺസിനെ തകർത്തശേഷമാണ് പാക് സംഘം ഹൈദരാബാദിലെത്തിയിരിക്കുന്നത്. ലങ്കയാവട്ടെ, ദക്ഷിണാഫ്രിക്കയോട് 102 റൺസിന്റെ വൻതോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലും.
ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും മികവാണ് പാകിസ്താന് കരുത്തേകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓപണർമാരും ക്യാപ്റ്റൻ ബാബർ അഅ്സമും റൺസ് സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടെങ്കിലും മധ്യനിര കളി പിടിച്ചതോടെ പ്രതിരോധിക്കാവുന്ന സ്കോറിലെത്തി. പന്തെറിഞ്ഞ ആറു ബൗളർമാരും വിക്കറ്റുകൾ പിഴുതതോടെ നെതർലൻഡ്സിനെ വലിയ പ്രയാസമില്ലാതെ എറിഞ്ഞിടാനുമായി. ആഫ്രിക്കക്കാരും ലങ്കയും തമ്മിലെ കളിയിൽ 750ലധികം റൺസാണ് പിറന്നത്. ദക്ഷിണാഫ്രിക്കയെത്തിയത് 428 റൺസെന്ന റെക്കോഡ് സ്കോറിൽ. മറുപടിയിൽ ശ്രീലങ്ക 45 ഓവർപോലും തികയുന്നതിനുമുമ്പ് 326 റൺസടിച്ച് കൂടാരം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.