ഉജ്ജയിനി: ക്രിക്കറ്റ് ആരാധകർ ശ്വാസമടക്കിപിടിച്ച് കാത്തിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ ഇന്ത്യൻ വിജയത്തിനുവേണ്ടി മധ്യ പ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച പ്രത്യേക പൂജ നടത്തി. പൂജാരിമാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ മന്ത്രം ചൊല്ലി പ്രത്യേക ആരാധന നടത്തി ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്നു. ഇന്ത്യ ലോകകപ്പ് കിരീടം നേടട്ടെയെന്നും അവർ പ്രാർത്ഥിച്ചു.
പൂജാ കർമങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 2023ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഇന്ന് വലിയൊരു മത്സരമുണ്ട്. ഈ മത്സരം ഇന്ത്യയിൽ ഉത്സവം പോലെയാണ്. എല്ലാ ഉത്സവങ്ങളും ആരംഭിക്കുന്നത് ശിവന്റെ പ്രാർത്ഥനയോടെയാണ്. ഇന്ന് ഇന്ത്യ വിജയിക്കണം. 2023 ലെ ലോകകപ്പ് ഇന്ത്യ ഉയർത്തണമെന്ന് തങ്ങൾ ആഗ്രഹിക്കുകയാണ്.
ക്ഷേത്രത്തിലെ എല്ലാ പൂജാരിമാരും ഇന്ത്യൻ ടീമിന്റെ വിജയത്തിനായി ശിവനോട് പ്രാർത്ഥിച്ചതായും പുരോഹിതൻ ഗൗരവ് ശർമ്മയെ ഉദ്ദരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.