മഡ്ഗാവ്/കൊൽക്കത്ത: ഐ.എസ്.എല്ലിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിക്ക് തുടർച്ചയായ രണ്ടാം തോൽവി. കഴിഞ്ഞ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്ന ഹൈദരാബാദ് ശനിയാഴ്ച എ.ടി.കെ മോഹൻ ബഗാനോടാണ് 1-0ത്തിന് തോറ്റത്. 11ാം മിനിറ്റിൽ ഹ്യൂഗോ ബൗമു ആണ് സ്കോർ ചെയ്തത്.
ശനിയാഴ്ചത്തെ ആദ്യ കളിയിൽ ബംഗളൂരു എഫ്.സി 2-0ത്തിന് എഫ്.സി ഗോവയെ പരാജയപ്പെടുത്തി. ഹാവി ഹെർണാണ്ടസ് (27, 57) ആണ് രണ്ടു ഗോളും നേടിയത്. 18 പോയന്റോടെ മുന്നിലുള്ള മുംബൈ സിറ്റിക്കു പിറകിൽ രണ്ടാമതാണ് ഹൈദരാബാദ് (16). മൂന്നാമതുള്ള ഒഡിഷക്ക് (15) പിറകിൽ നാലും അഞ്ചും സ്ഥാനങ്ങളിലാണ് എ.ടി.കെയും (13) ഗോവയും (12). ബ്ലാസ്റ്റേഴ്സ് (12) ആറാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.