ഈയിടെയാണ് ബ്രസീലിയൻ സൂപ്പർതാരം അദ്ദേഹത്തിന്‍റെ കുട്ടിക്കാല ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. പരിക്കിൽ നിന്നും പരിക്കിലേക്ക് നീങ്ങിക്കോണ്ടിരുന്ന അൽ ഹിലാലിലെ കരിയറിന് ശേഷമാണ് അദ്ദേഹം സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം ജൂൺ വരെയാണ് അദ്ദേഹത്തിന്‍റെ സാന്‍റോസിനൊപ്പമുള്ള കരാർ. ബാഴ്സലോണ, ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾ നെയ്മറിനെ നോട്ടമിട്ടതായി റിപ്പോർട്ടുകളുണ്ട്.
മുൻ ക്ലബ്ബായ ബാഴ്സലയിലേക്ക് നെയ്മർ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ രണ്ടും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാന്‍റോസ്. സാന്‍റോസിൽ നെയ്മർ ഒരുപാട് സന്തോഷത്തിലാണെന്ന് സാന്‍റോസിന്‍റെ പ്രസിഡന്‍റ് മാഴ്സലോ പിർ ടെക്സീറ അറിയിച്ചു. 'അവനെ ഇവിടെ എത്തിക്കുന്നതായിരുന്നു ഏറ്റവും കഠിനമായ ജോലി. അത് കഴിഞ്ഞുകിട്ടി. ക്ലബ്ബിന്‍റെ ടെക്നിക്കൽ റെസ്പോൺസും റിസൽട്ടും നമ്മൾ പരിഗണിക്കും. സ്പോൺസർഷിപ്പിന് വേണ്ടിയുള്ള പരിപാടികൾ തുടങ്ങിയിട്ടുണ്ട്. പണം അവന് വലിയ പ്രശ്നമല്ലെന്ന് അറിയിച്ചിരുന്നു.
ടെക്നിക്കൽ കമ്മിറ്റിയിലെ എല്ലാവരും അവന് പിന്തുണ നൽകിയിരുന്നു. മുഴുവൻ രാജ്യവും സാന്‍റോസിനെ പിന്തുണക്കുന്നുണ്ട്. അത് അവനെ ടീമിൽ നിൽക്കാൻ സ്വാധീനിക്കും. ബ്രസീൽ അവനെ തിരിച്ചുവിളിച്ചിട്ടുണ്ട്. നെയ്മർ നിലവിൽ ഒരു പ്രൊജക്റ്റിൽ പ്രതിബദ്ധതയുള്ളയാളാണ്, അവൻ സാന്‍റോസിൽ സന്തോഷവാനാണ്. അതോടൊപ്പം ടീമിന്‍റെ പ്രധാന താരമായുള്ള ചുവടുവെപ്പ് അവൻ ആസ്വദിക്കുന്നുണ്ട്,' ടെക്സേറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.