ലണ്ടൻ: യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലും ഫ്രാൻസും ബെൽജിയവും പോളണ്ടും ജയം സ്വന്തമാക്കിയപ്പോൾ ഇറ്റലിയും ഹോളണ്ടും തമ്മിലെ മത്സരം സമനിലയിലായി. ഇംഗ്ലണ്ട് ഡെൻമാർക്കിനോട് തോറ്റു.
നാണക്കേടിെൻറ റെക്കോഡ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടത്. ടീമിെൻറ 148 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു മത്സരത്തിൽ രണ്ട് ചുവപ്പു കാർഡ് വാങ്ങിയെന്ന റെക്കോഡാണ് ഗാരെത് സൗത്ഗേറ്റിനെയും സംഘത്തെയും കാത്തിരുന്നത്.
നാഷൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിെൻറ തുടക്കത്തിൽതന്നെ എതിരാളിയെ വീഴ്ത്തി മഞ്ഞക്കാർഡ് വാങ്ങിയ ഇംഗ്ലീഷ് പ്രതിരോധ നിര താരം ഹാരി മഗ്വയർ 34ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി കളം വിട്ടു. ഇൗ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യൻ എറിക്സൺ ഡെൻമാർക്കിന് വിലപ്പെട്ട ജയം സമ്മാനിച്ചു.
മത്സരം അവസാനിച്ചയുടൻ റഫറിേയാട് മോശമായി പെരുമാറിയതിന് റീസ് ജയിംസിനും ചുവപ്പ് കാർഡ് കിട്ടിയതോെടയാണ് രണ്ടുപേർ പുറത്തായത്.
കോവിഡ്^19 ബാധിച്ചതു മൂലം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തായിട്ടും പോർചുഗൽ മൂന്ന് ഗോളിന് സ്വീഡനെ കീഴടക്കി. ഡീഗോ ജോട്ട രണ്ടു പ്രാവശ്യവും ബെർണാഡോ സിൽവ ഒരു പ്രാവശ്യവും ലക്ഷ്യം കണ്ടു. അേൻറാണിയോ ഗ്രീസ്മാൻ, കെയ്ലൻ എംബാപ്പെയും നേടിയ ഗോളുകളിൽ ഫ്രാൻസ് ക്രൊയേഷ്യയെയും റൊമേലു ലുക്കാക്കുവിെൻറ ഇരട്ട ഗോളുകളിൽ ബെൽജിയം െഎസ്ലാൻഡിനെയും പരാജയപ്പെടുത്തി.
ലുകാസ് പൊഡോൾസ്കിയുെട രണ്ട് ഗോളുകളുടെ കരുത്തിൽ പോളണ്ട് മൂന്ന് ഗോളിന് ബോസ്നിയയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹോളണ്ടും ഇറ്റലിയും ഒാരോ ഗോൾ അടിച്ച് പോയൻറ് പങ്കിട്ടു.
ലോറൻസോ പെല്ലഗ്രിനി ഇറ്റലിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ രാജ്യാന്തര കരിയറിലെ ആദ്യ ഗോളുമായി ഡോനി വാൻഡെർബീക് ഹോളണ്ടിന് ഒരു പോയൻറ് നേടിക്കൊടുത്തു. മറ്റു മത്സരങ്ങളിൽ ബെലറൂസ്, വെയിൽസ്, നോർവേ, സ്െലാവേനിയ, ഒാസ്ട്രിയ, ഇസ്രായേൽ ടീമുകളും ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.