Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവേഫ നാഷൻസ്​ ലീഗ്​:...

യുവേഫ നാഷൻസ്​ ലീഗ്​: ഇംഗ്ലണ്ടി​ന്​ നാണക്കേടി​െൻറ റെക്കോഡ്​

text_fields
bookmark_border
യുവേഫ നാഷൻസ്​ ലീഗ്​: ഇംഗ്ലണ്ടി​ന്​ നാണക്കേടി​െൻറ റെക്കോഡ്​
cancel
camera_alt

ഗോൾ നേടിയ അ​േൻറാണിയോ ഗ്രീസ്​മാ​െൻറ ആഹ്ലാദം

ലണ്ടൻ: യുവേഫ നാഷൻസ്​ ലീഗിൽ ​പോർച്ചുഗലും ഫ്രാൻസും ​ബെൽജിയവും പോളണ്ടും ജയം സ്വന്തമാക്കിയപ്പോൾ ഇറ്റലിയും ഹോളണ്ടും തമ്മിലെ മത്സരം സമനിലയിലായി. ഇംഗ്ലണ്ട്​ ഡെൻമാർക്കിനോട്​ തോറ്റു.

നാണക്കേടി​െൻറ റെക്കോഡ്​ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട്​ ഏകപക്ഷീയമായ ഒരു ഗോളിന്​ പരാജയപ്പെട്ടത്​. ടീമി​െൻറ 148 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു മത്സരത്തിൽ രണ്ട്​ ചുവപ്പു കാർഡ്​ ​വാങ്ങിയെന്ന റെക്കോഡാണ്​ ഗാരെത്​ സൗത്​ഗേറ്റിനെയും സംഘത്തെയും കാത്തിരുന്നത്​.

നാഷൻസ്​ ലീഗ്​ ഗ്രൂപ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. മത്സരത്തി​െൻറ തുടക്കത്തിൽതന്നെ എതിരാളിയെ വീഴ്​ത്തി മഞ്ഞക്കാർഡ്​ വാങ്ങിയ ഇംഗ്ലീഷ്​ പ്രതിരോധ നിര താരം ഹാരി മഗ്വയർ 34ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി കളം വിട്ടു. ഇൗ ഫൗളിന്​ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ക്രിസ്​റ്റ്യൻ എറിക്​സൺ ഡെൻമാർക്കിന്​ വിലപ്പെട്ട ജയം സമ്മാനിച്ചു.

മത്സരം അവസാനിച്ചയുടൻ റഫറി​േയാട്​ മോശമായി പെരുമാറിയതിന്​ റീസ്​ ജയിംസിനും ചുവപ്പ്​ കാർഡ്​ കിട്ടിയതോ​െടയാണ്​ രണ്ടുപേർ പുറത്തായത്​.

കോവിഡ്^19 ബാധിച്ചതു മൂലം ക്രിസ്​റ്റ്യാനോ റൊണാൾഡോ പുറത്തായിട്ടും​ പോർചുഗൽ മൂന്ന്​ ഗോളിന്​ സ്വീഡനെ കീഴടക്കി. ഡീഗോ ജോട്ട രണ്ടു​ പ്രാവശ്യവും ബെർണാഡോ സിൽവ ഒരു പ്രാവശ്യവും ലക്ഷ്യം കണ്ടു. അ​േൻറാണിയോ ഗ്രീസ്​മാൻ, കെയ്​ലൻ എംബാപ്പെയും നേടിയ ഗോളുകളിൽ ഫ്രാൻസ്​ ​ക്രൊയേഷ്യയെയും റൊമേലു ലുക്കാക്കുവി​െൻറ ഇരട്ട ഗോളുകളിൽ ബെൽജിയം ​െഎസ്​ലാൻഡിനെയും പരാജയപ്പെടുത്തി.

ലുകാസ്​ പൊഡോൾസ്​കിയു​െട രണ്ട്​ ഗോളുകളുടെ കരുത്തിൽ പോളണ്ട്​ മൂന്ന്​ ഗോളിന്​ ബോസ്​നിയയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹോളണ്ടും ഇറ്റലിയും ഒാരോ ഗോൾ അടിച്ച്​ പോയൻറ്​ പങ്കിട്ടു.

ലോറൻസോ പെല്ലഗ്രിനി ഇറ്റലിക്ക്​ വേണ്ടി ലക്ഷ്യം കണ്ടപ്പോൾ രാജ്യാന്തര കരിയറിലെ ആദ്യ ഗോളുമായി ഡോനി വാൻഡെർബീക്​ ഹോളണ്ടിന്​ ഒരു പോയൻറ്​ നേടിക്കൊടുത്തു. മറ്റു മത്സരങ്ങളിൽ ബെലറൂസ്​, വെയിൽസ്​, നോർവേ, സ്​​​െലാവേനിയ, ഒാസ്​ട്രിയ, ഇസ്രായേൽ ടീമുകളും ജയം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglandfranceUEFA Nations League
News Summary - UEFA Nations League: A record of embarrassment for England
Next Story