കായിക ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ താരകപ്പിറവിക്ക് ശനിയാഴ്ച 115 വയസ്സ്. ലോക ഹോക്കിക്കും ഇന്ത്യൻ സ്പോർട്സിനും സമാനതകളില്ലാത്ത ഇതിഹാസ പുരുഷൻ മേജർ ധ്യാൻചന്ദ് ജിവിച്ചിരിപ്പുണ്ടെങ്കിൽ 115 വയസ്സിലെത്തിയേനെ. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി രാജ്യം ആ ജന്മദിനത്തെ ദേശീയ കായികദിനമായി ആചരിക്കുന്നു.
1905 ആഗസ്റ്റ് 29ന് ബ്രിട്ടീഷ് ഇന്ത്യയിലെ അലഹബാദിൽ ജനിച്ച്, ഹോക്കിസ്റ്റിക്കിലെ മാന്ത്രികതയുമായി ലോകം കാൽകീഴിലാക്കിയ ധ്യാൻചന്ദ്. നെതർലൻസ്ഡും ജർമനിയും ബെൽജിയവുമെല്ലാം ഹോക്കി ഫീൽഡ് അടക്കിവാണ കാലത്താണ് തുടർച്ചയായി മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ സ്വർണത്തിലേക്ക് നയിച്ച് (1928, 1932, 1936) ധ്യാൻചന്ദ് രാജ്യത്തിെൻറ ആരാധ്യനായി തീർന്നത്. ആ പാത പിന്തുടർന്ന് ഒരുപാട് ധ്യാൻചന്ദുമാർ പിറവിയെടുത്തതോടെ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ അനിഷേധ്യമായി. 1980 മോസ്കോ വരെ എട്ട് സ്വർണവും, ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.
ഗോൾനേടാനുള്ള മികവുകൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ചു. എതിരാളികൾ ഹോക്കി സ്റ്റിക്കിൽ സംശയം പ്രകടിപ്പിച്ചു. റൺസുകൾ നേടുന്നതുപോലെയാണ് നിങ്ങൾ ഗോളടിക്കുന്നത് എന്നായിരുന്ന ബ്രാഡ്മാെൻറ വാക്കുകൾ. ജർമൻ പട്ടാളത്തിലേക്ക് ക്ഷണിച്ച ഹിറ്റ്ലറിെൻറ മുഖത്ത് നോക്കി ഇന്ത്യ വിൽപനക്കുള്ളതല്ലെന്ന് വിളിച്ചുപറഞ്ഞ രാജ്യസ്നേഹി. 1956ൽ പത്മഭൂഷൺ നൽകി ആദരിച്ച ധ്യാൻചന്ദ് 1979ൽ അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.