റാ​ണി രാം​പാ​ൽ

ക​ള​മൊ​ഴി​ഞ്ഞ് ഇ​ന്ത്യ​യു​ടെ ഹോ​ക്കി റാ​ണി; മുൻ ക്യാപ്റ്റൻ വിരമിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഹോ​ക്കി താ​ര​ങ്ങ​ളി​ലൊ​രാ​ളും വ​നി​ത ദേ​ശീ​യ ടീം ​മു​ൻ നാ​യി​ക​യു​മാ​യ റാ​ണി രാം​പാ​ൽ വി​ര​മി​ച്ചു. 2021ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​ച്ച് ച​രി​ത്രം കു​റി​ച്ച ക്യാ​പ്റ്റ​നാ​ണ് റാ​ണി. 16 വ​ർ​ഷ​ത്തെ പ്രൗ​ഢ​ഗം​ഭീ​ര ക​രി​യ​റി​നാ​ണ് 29കാ​രി വി​രാ​മം കു​റി​ക്കു​ന്ന​ത്.

"ഇ​തൊ​രു മി​ക​ച്ച യാ​ത്ര​യാ​ണ്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ഇ​ത്ര​യും കാ​ലം ക​ളി​ക്കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ൽ ഞാ​ൻ ദാ​രി​ദ്ര്യം ഒ​രു​പാ​ട് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, എ​പ്പോ​ഴും എ​ന്തെ​ങ്കി​ലും ചെ​യ്യു​ക, രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക എ​ന്ന​തി​ലാ​യി​രു​ന്നു ശ്ര​ദ്ധ" -റാ​ണി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ലെ ഷ​ഹ​ബാ​ദ് മ​ർ​ക്ക​ണ്ഡ ഗ്രാ​മ​ത്തി​ൽ കൈവണ്ടി വ​ലി​ക്കാ​ര​ന്റെ മ​ക​ളാ​യാ​ണ് ജ​ന​നം. 2008ൽ ​ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റു​മ്പോ​ൾ പ്രാ​യം 14 വ​യ​സ്സ്. ഫോ​ർ​വേ​ഡാ​യി ക​ളി​ച്ച റാ​ണി ഇ​ന്ത്യ​ക്കാ​യി 254 മ​ത്സ​ര​ങ്ങ​ളി​ൽ 205 ഗോ​ളു​ക​ളും അ​ടി​ച്ചു​കൂ​ട്ടി. 2020ൽ ​പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ൽ ര​ത്ന ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു. ഈ​യി​ടെ ദേ​ശീ​യ വ​നി​ത സ​ബ് ജൂ​നി​യ​ർ ടീ​മി​ന്റെ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്തി​രു​ന്നു റാ​ണി.

Tags:    
News Summary - Former Indian women's hockey skipper Rani Rampal announces retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.