റൂർക്കേല: കരിയറിൽ ചെറിയ ചില ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ടെന്നും ലോകകപ്പ് മെഡലാണ് അതിൽ ആദ്യത്തേതെന്നും ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്. മറ്റൊരു മൂന്നോ നാലോ വർഷത്തെക്കുറിച്ച് സ്വപ്നം കാണാൻ കഴിയാത്ത നിലയിലാണ് പ്രായം.
ലോകകപ്പിനെത്തി. ഇനി ഏഷ്യൻ ഗെയിംസുണ്ട്. അത് കഴിഞ്ഞ് 2024ലെ പാരിസ് ഒളിമ്പിക്സുമാണ് ലക്ഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ 34കാരൻ പറഞ്ഞു. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ പുറത്തായ ഇന്ത്യ ഇക്കുറി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു. ഇന്ത്യക്ക് വേണ്ടി 224 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരത്തിന്റെ നാലാം ലോകകപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.