ജകാർത്ത: ഏഷ്യ കപ്പിൽ ദക്ഷിണ കൊറിയയോട് നിർണായക മത്സരത്തിൽ സമനിലയിൽ പിരിഞ്ഞ ഇന്ത്യക്ക് കലാശപ്പോരു കാണാനാകാതെ മടക്കം. വിജയം അനിവാര്യമായ മത്സരമാണ് 4-4ന് ഇന്ത്യ സമനിലയിലായത്. സൂപ്പർ നാല് ഘട്ടത്തിൽ മലേഷ്യക്കും കൊറിയക്കുമൊപ്പം അഞ്ചു പോയന്റായിരുന്നു ഇന്ത്യക്കും സമ്പാദ്യമെങ്കിലും ഗോൾ ശരാശരിയിൽ മറ്റു രണ്ടു ടീമുകളും ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.
ബുധനാഴ്ച ഫൈനലിൽ മലേഷ്യ- കൊറിയ ടീമുകൾ മുഖാമുഖം വരുമ്പോൾ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും. കൊറിയക്കെതിരെ ശക്തമായ പോരാട്ടവുമായി നിറഞ്ഞുനിന്ന ഇന്ത്യക്കായി ദിപ്സൻ ടർക്കെ, മഹേഷ് ഷെഷെ ഗൗഡ, നീലം സഞ്ജീവ്, ശക്തിവേൽ മാരീശ്വരം എന്നിവർ സ്കോർ ചെയ്തു. രണ്ടാം മിനിറ്റിൽ ഗോൾ കണ്ടെത്തി ആദ്യം മുന്നിലെത്തിയത് കൊറിയ. ഒമ്പതാം മിനിറ്റിൽ തിരിച്ചടിച്ചെങ്കിലും വീണ്ടും ഗോൾ നേടി കൊറിയ തന്നെ ലീഡ് പിടിച്ചു. 3-3നും ഒടുവിൽ 4-4നും കളി അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.