ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ വിജയവഴിയിൽ തിരിച്ചെത്തിയ ഇന്ത്യ സെമി ഫൈനൽ ഏറക്കുറെ ഉറപ്പാക്കി. മൂന്നാം മത്സരത്തിൽ കരുത്തരായ മലേഷ്യക്കെതിരെ 5-0ത്തിനായിരുന്നു ജയം. ഇതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ (ഏഴ്) വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ ക്വാർട്ടർ തീരാൻ നേരം കാർത്തി ഷെൽവമാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. രണ്ടാം ക്വാർട്ടർ ഗോൾരഹിതമായതോടെ ആദ്യ പകുതി 1-0. മൂന്നാം ക്വാർട്ടറിൽ ഹാർദിക് സിങ്ങും ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ലക്ഷ്യം കണ്ടു. അവസാന ക്വാർട്ടറിൽ ഗുർജന്ദ് സിങ്, ജുഗ്രാജ് സിങ് എന്നിവരും സ്കോർ ചെയ്തു.
മറ്റു മത്സരങ്ങളിൽ പാകിസ്താനും ജപ്പാനും 3-3നും ചൈനയും ദക്ഷിണ കൊറിയയും 1-1നും സമനിലയിൽ പിരിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ജപ്പാനെ മലേഷ്യയും തുടർന്ന് പാകിസ്താനെ ചൈനയും ഇന്ത്യയെ ദക്ഷിണ കൊറിയയും നേരിടും. എല്ലാ ടീമുകൾക്കും രണ്ടു വീതം മത്സരങ്ങൾ ബാക്കിയുണ്ട്. ആറിൽ ആദ്യ നാലു ടീമുകൾക്ക് സെമി ഫൈനലിൽ കടക്കാം. മലേഷ്യ (ആറ്), കൊറിയ (അഞ്ച്), ജപ്പാൻ (രണ്ട്), പാകിസ്താൻ (രണ്ട്), ചൈന (ഒന്ന്) എന്നിങ്ങനെയാണ് നിലവിൽ പോയന്റ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.