ചെന്നൈ: ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ജപ്പാനെ ഒപ്പം പിടിച്ച് ഇന്ത്യ. ആദ്യ പകുതിയിൽ കെൻ നഗായോഷി നേടിയ ഗോളിൽ മുന്നിൽനിന്ന ജപ്പാനെതിരെ പിന്നീട് കളി കടുപ്പിച്ച ആതിഥേയർ ക്യാപ്റ്റൻ ഹർമൻപ്രീതിലൂടെ 43ാം മിനിറ്റിൽ സമനില പിടിക്കുകയായിരുന്നു.
മനോഹരമായി കൊണ്ടുംകൊടുത്തും പൊരുതിയ ഇരു ടീമുകളും പിന്നെയും അവസരങ്ങൾ പലത് തുറന്നതോടെ ഏത് നിമിഷവും ഗോൾ പിറക്കുമെന്ന് തോന്നിച്ചു. എന്നാൽ, ഗോളിനരികെനിന്ന് ഓരോന്നും മടങ്ങിയതോടെ കളി സമനിലയിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തിൽ ഇന്ത്യ 7-2ന് ചൈനയെ മുക്കിയിരുന്നു.
നേരത്തെ പാകിസ്താനും കൊറിയയും തമ്മിലെ ആവേശപ്പോരിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ, പോയിന്റ് നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കിറങ്ങി. രണ്ടു ജയങ്ങൾ കുറിച്ച മലേഷ്യയാണ് ഒന്നാമത്. ജപ്പാനും പാകിസ്താനും ചാമ്പ്യൻഷിപ്പിലെ ആദ്യ പോയിന്റുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.